കൊച്ചി: ഇന്ത്യയിലെ തങ്ങളുടെ ഫുള്‍ഫില്‍മെന്റ് ശൃംഖലയില്‍ നിന്നുള്ള പകുതിയോളം ഓര്‍ഡറുകള്‍ ഇപ്പോള്‍ അവയുടെ നിലവിലുളള പാക്കിങില്‍ ലേബലുകള്‍ മാത്രം ആമസോണ്‍ കൂട്ടിച്ചേര്‍ത്തോ കുറഞ്ഞ പാക്കേജിങുകളുമായോ ആണ് ഉപഭോക്താക്കള്‍ക്ക് അയക്കുന്നതെന്ന് ആമസോണ്‍ പ്രഖ്യാപിച്ചു. പാക്കേജിങ് കുറക്കാനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗമായി പുനരുപയോഗിക്കാവുന്ന ക്രേറ്റുകളിലും കൊറഗേറ്റ് ബോക്‌സുകളിലും പല ഷിപ്പ്‌മെന്റുകള്‍ ഒരുമിച്ചയച്ച് ഓരോ വ്യക്തിഗത ഷിപ്പ്‌മെന്റുകള്‍ക്കും പാക്കേജിങ് എന്നത് ഒഴിവാക്കാകുകയാണ്. 2019-ല്‍ ഒന്‍പതു പട്ടണങ്ങളില്‍ ആരംഭിച്ച ഈ രീതി ഇപ്പോള്‍ ഇന്ത്യയിലെ മുന്നൂറിലേറെ പട്ടണങ്ങളിലേക്കു വ്യാപിപ്പിച്ചിട്ടുണ്ട്.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന 1 കനം കുറഞ്ഞ ഫിലിം പ്ലാസ്റ്റിക് പാക്കേജിങ് സാമഗ്രികള്‍ 2020 ജൂണില്‍ ഇന്ത്യന്‍ ഫുള്‍ഫില്‍മെന്റ് ശൃംഖലയില്‍ നിന്ന് ഒഴിവാക്കി പേപ്പറും കാര്‍ഡ് ബോര്‍ഡ് അധിഷ്ഠിത പാക്കേജിങും ഉപയോഗിച്ചതിലൂടെ 5300 മെട്രിക് ടണ്ണിലേറെ പ്ലാസ്റ്റിക് ഒഴിവാക്കാനായി എന്നാണ് ആമസോണ്‍ കണക്കു കൂട്ടുന്നത്.
തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുസ്ഥിരമായ രീതിയില്‍ പുരോഗമിക്കുമ്പോള്‍ പാക്കേജിങ് കുറക്കാനുള്ള പ്രതിബദ്ധതയുമായി മുന്നോട്ടു പോകുകയാണെന്ന് ആമസോണ്‍ ഇന്ത്യയുടെ ഓപറേഷന്‍സ് വൈസ് പ്രസിഡന്റ് അഭിനവ് സിങ് പറഞ്ഞു. ആമസോണ്‍ ഇന്ത്യയുടെ ഫുള്‍ഫില്‍മെന്റ് കേന്ദ്രങ്ങളില്‍ നിന്നയക്കുന്നവയില്‍ പകുതിയോളം കുറഞ്ഞ തലത്തിലോ കൂട്ടിച്ചേര്‍ത്തവ ഇല്ലാത്തതോ ആയ പാക്കേജിങുമായാണെന്ന രീതിയില്‍ തനിക്ക് അഭിമാനമുണ്ട്. ഈ ആവേഗം തങ്ങള്‍ തുടരുമെന്നും ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കു ലഭിക്കുന്ന പാക്കേജുകളുടെ തോത് ഇനിയും കുറക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ ഉപഭോക്താവിന്റെ ലൊക്കേഷന്‍, വാങ്ങിയ ഉല്‍പന്നത്തിന്റെ വിഭാഗം, ആ ഓര്‍ഡര്‍ സഞ്ചരിക്കേണ്ടി വരുന്ന ദൂരം തുടങ്ങിയവ വിലയിരുത്താന്‍ ആമസോണ്‍ മിഷ്യന്‍ ലേണിങ് അല്‍ഗോരിതം പ്രയോജനപ്പെടുത്തുന്നുണ്ട്. ആ ഡെലിവറി സുരക്ഷിതമായി എത്താന്‍ പാക്കേജിങ് ആവശ്യമാണോ എന്ന് അല്‍ഗോരിതം തീരുമാനിക്കും. ടെക് അസസ്സറികള്‍, ഹോം വെയര്‍, വീടുകള്‍ മെച്ചപ്പെടുത്താനുള്ള സാമഗ്രികള്‍, ഷൂസുകള്‍, ലഗ്ഗേജ് തുടങ്ങിയവയാണ് സാധാരണയായി അധികമായി കൂട്ടിച്ചേര്‍ത്ത പാക്കേജിങ് ഇല്ലാതെ അയക്കുന്നത്. 2015 മുതല്‍ ആമസോണ്‍ പുറത്തേക്കയക്കുന്നവയുടെ പാക്കേജിങിന്റെ ശരാശരി ഭാരം ആഗോള തലത്തില്‍ 41 ശതമാനം കുറച്ചതിലൂടെ രണ്ടു മില്യണ്‍ ടണ്‍ പാക്കേജിങ് സാമഗ്രികള്‍ ഒഴിവാക്കിയിട്ടുണ്ട്.
അയച്ചു കൊടുക്കുന്നതിനിടെ അധിക സംരക്ഷണം ആവശ്യമുള്ള ഇനങ്ങളും അധിക പാക്കേജിങുമായി എത്തണമെന്ന് തെരഞ്ഞെടുക്കാവുന്ന രീതിയായി ഉപഭോക്താവ് താല്‍പ്പര്യപ്പെടുന്ന ഇനങ്ങളും, അതായത് ദ്രാവകങ്ങളും മോശമായിപ്പോകുന്ന വസ്തുക്കളും പേഴ്‌സണല്‍ കെയര്‍ ഇനങ്ങളും മറ്റും, അധിക പാക്കേജിങുമായി അയക്കുന്നതു തുടരും.
പാക്കേജിങ് രംഗത്ത് കൈവരിച്ച ഈ നേട്ടങ്ങള്‍ ആമസോണിന്റെ ഇന്ത്യയിലുള്ള വിപുലമായ സുസ്ഥിരതാ പുരോഗതിക്ക് പിന്തുണ നല്‍കുകയാണ്. കാലാവസ്ഥാ പ്രതിജ്ഞാ പ്രതിബദ്ധതയുടെ ഭാഗമായ ആമസോണിന് 2040 ഓടെ പൂജ്യം കാര്‍ബണ്‍ എന്ന ലക്ഷ്യം കൈവരിക്കണം. 450-ല്‍ ഏറെ സ്ഥാപനങ്ങളാണ് ഈ പ്രതിജ്ഞയില്‍ ഒപ്പു വെച്ചിട്ടുള്ളത്. ബ്ലൂ പൈന്‍ എനര്‍ജി, സിഎസ്എം ടെക്‌നോളജീസ് ഇന്ത്യ, ഗോഡി, ഗ്രീന്‍കോ, എച്ച്‌സിഎല്‍, ഇന്‍ഫോസിസ്, മഹീന്ദ്ര ലോജിസ്റ്റിക്‌സ്, ടെക് മഹീന്ദ്ര, യുപിഎല്‍ എന്നീ ഒന്‍പത് ഇന്ത്യന്‍ കമ്പനികളും ഇതില്‍ പെടുന്നു.
ഡെലിവറി തലത്തില്‍ വൈദ്യുതവല്‍ക്കരണം നടത്തി തങ്ങളുടെ ഗതാഗത ശൃംഖലയും ആമസോണ്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ 400 പ്രാദേശിക പട്ടണങ്ങളില്‍ 6000 വൈദ്യുത വാഹനങ്ങള്‍ നിയോഗിക്കാന്‍ പങ്കാളികളുമായി ചേര്‍ന്ന് നീക്കവും നടത്തിയിട്ടുണ്ട്. തങ്ങളുടെ ഏഴാമത് യൂട്ടിലിറ്റി സ്‌കെയിലിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ ഓസ്മാനാബാദില്‍ പുതിയ 198 മെഗാവാട്ടിന്റെ പുനരുപയോഗിക്കാവുന്ന വൈദ്യുത പദ്ധതിയും കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിലൂടെ പ്രാദേശികമായി 50 കാറ്റാടി, സൗരോര്‍ജ്ജ പദ്ധതികള്‍ ലഭ്യമാകുകയും 1.1 ജിഗാവാട്ട് പുനരുപയോഗിക്കാവുന്ന വൈദ്യുതി ശേഷി എന്നതു മറി കടക്കുകയും ഇന്ത്യയില്‍ പുനരുപയോഗിക്കാവുന്ന വൈദ്യുത വാങ്ങുന്ന ഏറ്റവും വലിയ കോര്‍പറേറ്റ് വാങ്ങലുകാര്‍ എന്ന നിലയിലേക്ക് എത്തിക്കുകയും ചെയ്യും.
സമൂഹങ്ങള്‍ക്കു പിന്തുണ നല്‍കല്‍, കാലാവസ്ഥാ വ്യതിയാനം ചെറുക്കല്‍, ഏഷ്യാ പസഫിക് മേഖലയിലെ ജൈവ വൈവിധ്യം സംരക്ഷിക്കല്‍ തുടങ്ങിയവയ്ക്കായുള്ള പ്രകൃതി അധിഷ്ഠിത പദ്ധതികള്‍ക്ക് ആമസോണ്‍ 15 ദശലക്ഷം ഡോളര്‍ നിക്ഷേപം നടത്തുന്നുമുണ്ട്. ഏഷ്യ പസഫിക് മേഖലയ്ക്കുള്ള ആദ്യ മൂന്നു ദശലക്ഷത്തിന്റെ ഫണ്ട് ഇന്ത്യയിലെ പദ്ധതികളെ പിന്തുണക്കുന്നു. കാര്‍ബണ്‍ സിങ്കുകള്‍ സൃഷ്ടിക്കുക, വന്യജീവി പരിരക്ഷയും ജീവിത മാര്‍ഗങ്ങളും വിപുലമാക്കുക തുടങ്ങിയവയാണ് ഇതിലൂടെ പിന്തുണക്കുന്നത്. ഇതിന്റെ ആദ്യ പദ്ധതിയില്‍ പശ്ചിമ ഘട്ടത്തില്‍ മൂന്നു ലക്ഷം ചെടികള്‍ നടും.