New Update
/sathyam/media/media_files/ZqAFjtH5M3mK4QoF0mDO.png)
കൊച്ചി: യുടിഐ ഫ്ളെക്സി ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 25,100 കോടി രൂപ കടന്നതായി 2024 ജനുവരി 31-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എല്‍ടിഐ മൈന്‍ഡ്ട്രീ, ബജാജ് ഫിനാന്‍സ്, ഇന്‍ഫോസിസ്, കോട്ടക് മഹീന്ദ്ര, അവന്യു സൂപര്‍മാര്‍ട്ട്സ്, ഇന്‍ഫോ എഡ്ജ്, ടൈറ്റന്‍, കോഫോര്‍ജ് തുടങ്ങിയവയിലാണ് പദ്ധതിയുടെ നിക്ഷേപങ്ങളില്‍ കൂടുതലും.
Advertisment
ഇടത്തരം നഷ്ട സാധ്യതകള്‍ നേരിടാന്‍ സാധിക്കുന്ന നിക്ഷേപകര്‍ക്ക് അഞ്ചു മുതല്‍ ഏഴു വരെ വര്‍ഷത്തെ നിക്ഷേപ ലക്ഷ്യങ്ങളുമായി മുന്നോട്ടു പോകാന്‍ അനുയോജ്യമാണ് ഈ പദ്ധതി എന്നാണ് വിലയിരുത്തുന്നത്. തങ്ങളുടെ മുഖ്യ ഓഹരി നിക്ഷേപം വളര്‍ത്തിയെടുക്കാനും ദീര്‍ഘകാല മൂലധന വളര്‍ച്ച കൈവരിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമാണ് ഈ പദ്ധതി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us