എഐ കാമ്പെയിന്‍ 'ഇലക്ട്രോ ഓണം ഉത്സവ'ത്തിലൂടെ ഉപയോക്താക്കള്‍ക്ക് സന്തോഷപ്രദമായ ഓണാഘോഷം നടത്തി ക്രോമ

New Update
croma

കൊച്ചി: സ്റ്റോറിലാകട്ടെ ആകട്ടെ ഓണ്‍ലൈൻ ആകട്ടെ ഉപയോക്താക്കളുമായുള്ള ആശയവിനിമയത്തിനാണ്  ക്രോമ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്കുന്നത്. അതിനായി സന്തോഷത്തിന്‍റെയും ആഘോഷത്തിന്‍റെയും ഈ ഉത്സവകാലത്ത് ആദ്യമായി ക്രോമ ഈ വർഷം വളരെ വ്യത്യസ്തമായ കാമ്പയിനുമായി രംഗത്തെത്തി. പാരമ്പര്യവും കാലാനുസൃതവുമായ മാറ്റവും ലയിപ്പിച്ച ഇലക്ട്രോ ഓണം ഉത്സവുമായാണ് ക്രോമ ഇത്തവണ ഓണത്തെ വരവേറ്റത്.

Advertisment

ക്രോമ അതിന്‍റെ പ്രചാരണ പരിപാടികള്‍ക്കായി വളരെ പുതുമയേറിയ ആശയമാണ് ഇത്തവണ അവതരിപ്പിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ടെക്‌നോളജി കേന്ദ്രീകരിച്ചുള്ള പ്രചാരണ പരിപാടികള്‍ അവതരിപ്പിച്ച് ക്രോമ ഓണ പ്രചാരണ പരിപാടികള്‍ക്ക് പുതുമയേറ്റി. കേരളത്തിന്‍റെ പ്രിയപ്പെട്ട മാവേലിയെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിലൂടെ ആവിഷ്‌ക്കരിച്ചാണ് ക്രോമ ഓണം തികച്ചും വ്യത്യസ്തമാക്കിയത്. മാവേലിയുടെ മുഖഭാവങ്ങളേയും വര്‍ണവൈവിധ്യങ്ങളേയും അതീവ ശ്രദ്ധയോടെ സമന്വയിപ്പിച്ച എഐ മാവേലി പരമ്പരാഗത ഡിസൈനിംഗ് രീതിയിലൂടെ സൃഷ്ടിക്കുന്ന മാവേലിയെക്കാള്‍ എല്ലാ രീതിയിലും മികച്ചതായി.

ഓണത്തിന്‍റെ സാംസ്‌കാരിക സമൃദ്ധി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്  ടെക്‌നോളജിയുടെ അനന്ത സാധ്യതകളുമായി മികച്ച  രീതിയില്‍  ഇഴചേര്‍ത്തതായിരുന്നു പുതിയ എഐ ഉപയോഗിച്ചുള്ള കാമ്പെയിന്‍. ആഴത്തില്‍ വേരൂന്നിയ പാരമ്പര്യത്തില്‍ ഉറച്ചു നിന്നു കൊണ്ടുതന്നെ നൂതന സാങ്കേതിക വിദ്യയെ ക്രോമ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നുവെന്നതിന്‍റെ തെളിവാണ് പുതിയ കാമ്പെയിന്‍.

ഇതോടൊപ്പം തന്നെ കേരളത്തിലങ്ങോളമിങ്ങോളമുള്ള ക്രോമ സ്‌റ്റോറുകളില്‍ മഹാബലി ഉപയോക്താക്കള്‍ക്ക് സമ്മാനങ്ങളും കൂപ്പണുകളും വിതരണം ചെയ്യുകയും ചെയ്തു. ക്രോമ ഇലക്ട്രോ ഓണത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ക്രോമ ആകര്‍ഷകമായ സമ്മാനങ്ങള്‍ ഉറപ്പാക്കുകയും ചെയ്തു.

ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ ക്രോമ മറ്റ് ഓണ്‍ ഗ്രൗണ്ട് പരിപാടികളും സംഘടിപ്പിക്കുകയുണ്ടായി. കൊച്ചി നിവാസികളെ അഭിവാദ്യം ചെയ്യുന്നതിന് മഹാബലിയുടെ ഒരു വന്‍ കട്ടൗട്ടും ഉണ്ടായിരുന്നു. കേരളത്തിലെമ്പാടുമുള്ള ക്രോമ സ്‌റ്റോറുകളില്‍ ഇത്തരത്തിലുള്ള കട്ടൗട്ടുകള്‍ സ്ഥാപിച്ചിരുന്നു.

കൊച്ചി മെട്രോയിലും കൊച്ചി വിമാനത്താവളത്തിലും സംഘടിപ്പിച്ച സവിശേഷമായ ഓൺ-ഗ്രൗണ്ട് പ്രവർത്തനത്തിലൂടെ, മഹാബലി പതിനായിരത്തിലധികം ക്ഷണക്കത്തുകൾ വിതരണം ചെയ്തു.  ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സന്തോഷവും പുതുമയും പകരുന്നതിനായുള്ള ക്രോമയുടെ യാത്രയില്‍ പാരമ്പര്യവും സാങ്കേതിക വിദ്യയും കോര്‍ത്തിണക്കിയുള്ള കാമ്പെയില്‍ പുതിയ അധ്യായം കൂട്ടിച്ചേര്‍ത്തിരിക്കുന്നു.

Advertisment