New Update
/sathyam/media/media_files/58SVPJIoszpxH8SjK0f2.jpg)
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ വയര്‍ നിര്‍മ്മാണ കമ്പനിയും സ്റ്റീല്‍ വയര്‍ നിര്‍മ്മാണത്തില്‍ രണ്ടാമത്തെ ഏറ്റവും വലിയ കമ്പനിയുമായ ബന്‍സാല്‍ വയര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ഓഹരി ഒന്നിന് അഞ്ച് രൂപ മുഖവിലയുള്ള 745 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Advertisment
എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് ലിമിറ്റഡ്, ഡിഎഎം ക്യാപിറ്റല്‍ അഡ്വൈസേഴ്‌സ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us