പ്രീമിയം ബാങ്കിങ് സേവനമായ സമ്പന്‍ അവതരിപ്പിച്ച്  ആക്സിസ് ബാങ്ക്

New Update
axis

കൊച്ചി:  ഗ്രാമീണ, അര്‍ധ നഗര മേഖലകളിലെ ഉപഭോക്താക്കള്‍ക്കായി ആക്സിസ് ബാങ്ക് പ്രീമിയം ബാങ്കിങ് സേവനമായ സമ്പന്‍ അവതരിപ്പിച്ചു. കാര്‍ഷിക ഉപകരണങ്ങള്‍, കീടനാശിനികള്‍, വിത്തുകള്‍ എന്നിവയ്ക്ക് കിഴിവും  വിള ഉപദേശം, കാലാവസ്ഥാ പ്രവചനം, വിലനിലവാരം എന്നിവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന സേവനങ്ങളും സമ്പന്നിലൂടെ ലഭ്യമാക്കും.

Advertisment

കാര്‍ഷിക വായ്പകള്‍, സ്വര്‍ണ വായ്പകള്‍, ട്രാക്ടര്‍ ഫണ്ടിങ്, വാഹന, ഇരുചക്ര വാഹന വായ്പകള്‍ തുടങ്ങിയവയുടെ പ്രോസസ്സിങ് ഫീസില്‍ ഇളവ് അടക്കമുള്ള നേട്ടങ്ങളും ഇതിലൂടെ ലഭിക്കും.

അര്‍ധ നഗരങ്ങളിലും ഗ്രാമങ്ങളിലും താമസിക്കുന്നവര്‍ക്ക് പ്രീമിയം ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കാനാണ് സമ്പന്‍ അവതരിപ്പിക്കുന്നതിലൂടെ തങ്ങള്‍ ശ്രമിക്കുന്നതെന്ന് ആക്സിസ് ബാങ്ക് ഭാരത് ബാങ്കിങ് മേധാവിയും, ഗ്രൂപ്പ് എക്സിക്യൂട്ടീവുമായ മുനിഷ് ഷര്‍ദ്ധ പറഞ്ഞു.

Advertisment