കൊച്ചി: ബാങ്കിങ് മേഖലയില്‍ തൊഴില്‍പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫെഡറല്‍ ബാങ്കില്‍ മികച്ച അവസരം. വിവിധ സംസ്ഥാനങ്ങളിലായി ഒഴിവുള്ള ബ്രാഞ്ച് ഹെഡ്/ മാനേജര്‍ സ്‌കെയില്‍ II തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 1991 ജനുവരി ഒന്നിനോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം.
33 വയസ്സ് കവിയരുത്. എസ്.സി, എസ്.ടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഞ്ച് വര്‍ഷം വയസ്സിളവ് ലഭിക്കും. ഏതെങ്കിലും ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കില്‍ ചുരുങ്ങിയത് നാല് വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. ഇതില്‍ രണ്ടു വര്‍ഷമെങ്കിലും ബ്രാഞ്ച് ഹെഡ് തസ്തികയില്‍ ജോലി ചെയ്തവരുമായിരിക്കണം.
ഫെഡറല്‍ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ (www.federalbank.co.in) 'കരിയര്‍' പേജ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഫെബ്രുവരി 19 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.