ഓണത്തിന് പ്രത്യേക ആനുകൂല്യങ്ങളുമായി ആക്സിസ് ബാങ്ക്

New Update
333

കൊച്ചി: ആക്സിസ് ബാങ്ക് ഓണ ഉത്സവ ആഘോഷത്തിന്‍റെ ഭാഗമായി കേരളത്തിലുട നീളമുള്ള കൊച്ചി1 കാര്‍ഡ് ഉടമകള്‍ക്കും ഉപഭോക്താക്കള്‍ക്കും ആകര്‍ഷകമായ നുകൂല്യങ്ങള്‍ അവതരിപ്പിച്ചു. ഓണത്തിന്‍റെ ഭാഗമായി ആക്സിസ് ബാങ്ക് പ്രമുഖ ബ്രാന്‍ഡുകളുമായും റെസ്റ്റോറന്‍റുകളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.

Advertisment

 ഉപഭോക്താക്കള്‍ക്ക് റീചാര്‍ജുകള്‍, യൂട്ടിലിറ്റി പേയ്മെന്‍റുകള്‍, ബില്‍ സെറ്റില്‍മെന്‍റുകള്‍ എന്നിവയില്‍ കിഴിവുകള്‍ നല്‍കുന്നതിന് ആക്സിസ് ബാങ്ക് ആമസോണ്‍ പേയുമായി സഹകരിക്കുന്നു. ആക്സിസ് ബാങ്കിന്‍റെ ഈസിഡൈനര്‍ ഓഫറില്‍ സ്വിഗ്ഗിയില്‍ പ്രത്യേക കിഴിവുകളും ആകര്‍ഷകമായ ഡൈന്‍ ഔട്ട് ഡീലുകളും ലഭിക്കും. ബാര്‍ബിക്യൂ നേഷന്‍, കൊച്ചി കിച്ചണ്‍ (മാരിയറ്റ്), റോസ്റ്റൗണ്‍ ഗ്ലോബല്‍ ഗ്രില്‍, മറ്റ് നിരവധി റെസ്റ്റോറന്‍റുകളിലൂടെ ഉപഭോക്താക്കള്‍ക്ക് മികച്ച ഭക്ഷണം ആസ്വദിക്കാന്‍ കഴിയുമെന്ന് ബാങ്ക് ഉറപ്പുനല്‍കുന്നു. ഇതിനുപുറമെ എച്ച് & സി സ്റ്റോഴ്സ്, ഒലേഷ്യ ഹോട്ടല്‍സ്, ഗോള്‍ഡന്‍ ഡ്രാഗണ്‍, ഇഫ്താര്‍, ചാര്‍ക്കോള്‍ തുടങ്ങിയ തിരഞ്ഞെടുത്ത 50-ലധികം ഔട്ട്ലെറ്റുകളുമായി ബാങ്ക് സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.

കൊച്ചി1 കാര്‍ഡില്‍ 20 ശതമാനം പതിവ് കിഴിവിനൊപ്പം ട്രിപ്പ് പാസുകളില്‍ ബാങ്ക് 60 ശതമാനം വരെ കിഴിവും നല്‍കുന്നു. കൂടാതെ കൊച്ചി1 കാര്‍ഡ് ഉടമയ്ക്ക് കോമണ്‍ പീരിയഡ് പാസ് ലഭിക്കും. ഇതുവഴി റെയില്‍വേയിലും വാട്ടര്‍ മെട്രോയിലും പരിധിയില്ലാതെ യാത്ര ചെയ്യാം. 2023 ആഗസ്റ്റ് 31 വരെ സംസ്ഥാനത്തുടനീളമുള്ള തിരഞ്ഞെടുത്ത 50 ശാഖകളിലൂടെ ബാങ്ക് ഈ സേവനങ്ങള്‍ നല്‍കും.

തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചള്ള ഓഫറുകള്‍ ലഭ്യമാക്കുന്നതിനുമുള്ള തങ്ങളുടെ നിരന്തരമായ പരിശ്രമത്തിന്‍റെ ഭാഗമാണിതെന്ന്  ആക്സിസ് ബാങ്ക് കാര്‍ഡ്സ്, പേയ്മെന്‍റ്സ് പ്രസിഡന്‍റും തലവനുമായ സഞ്ജീവ് മോഖെ പറഞ്ഞു.

Advertisment