New Update
/sathyam/media/media_files/JpT303TT8yo0RCJovAOf.jpg)
കൊച്ചി: ഇന്ത്യയില്‍ അതിവേഗം വളരുന്ന റൂം എയര്‍കണ്ടീഷണര്‍ ഒര്‍ജിനല്‍ ഡിസൈന്‍ (ഒഡിഎം) നിര്‍മ്മാതാക്കളായ എപാക്ക് ഡ്യൂറബിള്‍ ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ(ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.
Advertisment
ഓഹരി ഒന്നിന് പത്ത് രൂപ മുഖവിലയുള്ള, 400 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 1,30,67,890 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.
ആക്‌സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, ഡിഎഎം ക്യാപിറ്റല്‍ അഡൈ്വസേഴ്‌സ് ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us