കൊച്ചി: റെയില്‍വേയ്ക്ക് ഐടി, ഡിജിറ്റല്‍ മീഡിയ അനുബന്ധ സേവനങ്ങള്‍ നല്‍കുന്ന ക്രസന്‍ഡ സൊലൂഷന്‍സ് ലിമിറ്റഡിന് സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 19.49 കോടി രൂപ വരുമാനം. ആദ്യ പാദത്തെ അപേക്ഷിച്ച് 38 ശതമാനമാണ് വര്‍ധന. രണ്ടാം പാദത്തിലെ അറ്റാദായം പതിന്മടങ്ങ് വര്‍ധിച്ച 5.1 കോടി രൂപയിലെത്തി.
ആദ്യ പാദത്തില്‍ 12 ലക്ഷം രൂപയായിരുന്നു ഇത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അറ്റാദായം 6.08 കോടി രൂപയായിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ മാത്രം 5.1 കോടി രൂപയുടെ അറ്റാദായം നേടാനായത് കമ്പനിയുടെ ഭാവി വളര്‍ച്ചയ്ക്കായി നടപ്പിലാക്കിയ പുതയ ബിസിനസ് തന്ത്രങ്ങളുടെ വിജയമാണ്.
കമ്പനിയുടെ പേര് ക്രസന്‍ഡ റെയില്‍വേ സൊലൂഷന്‍സ് ലിമിറ്റഡ് എന്നാക്കി മാറ്റാനും ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗം തീരുമാനിച്ചു. ക്രസന്‍ഡ റിന്യൂവബിള്‍ എനര്‍ജി സൊലൂഷന്‍സ് എന്ന ഉപകമ്പനിയും പുതുതായി രൂപീകരിച്ചു. മാസ്റ്റര്‍മൈന്‍ഡ് അഡ്വര്‍ടൈസിങ് ലിമിറ്റഡിന്റെ 51 ശതമാനം ഓഹരികള്‍ സ്വന്തമാക്കാന്‍ ഈയിടെ കമ്പനി കരാറൊപ്പിട്ടിരുന്നു.