പ്രീമിയം വിഭാഗത്തില്‍ സാന്നിധ്യം ശക്തമാക്കാന്‍ ടൈറ്റന്‍ ഐകെയര്‍ അഞ്ച് പുതിയ ലെന്‍സുകള്‍ അവതരിപ്പിച്ചു

New Update
1

കൊച്ചി:‍ സെഫര്‍, നിയോ സിങ്ക് പ്രോഗ്രസ്സീവ് ലെൻസുകള്‍, ഡ്രൈവ്ഈസ് ലെൻസുകള്‍, ടൈറ്റൻ ഐഎക്സ് 2.0, ഫാസ്റ്റ്ട്രാക്ക് വൈബ്സ് 2.0 എന്നിങ്ങനെ അഞ്ച് പുതിയ ലെന്‍സുകളുടെ അവതരിപ്പിക്കുന്നതായി ടൈറ്റൻ ഐകെയര്‍ പ്രഖ്യാപിച്ചു. ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങള്‍ക്കനുസൃതമായി ലോകോത്തര ഐവെയറുകള്‍ അവതരിപ്പിക്കാനുള്ള ടൈറ്റൻ ഐകെയറിന്‍റെ പ്രതിബദ്ധതയാണ് പുതിയ ലെൻസുകളുടെ അവതരണങ്ങളിലൂടെ തെളിഞ്ഞു കാണുന്നത്.

Advertisment

മനോഹരമായി സൂക്ഷ്മതയോടെ രൂപകല്പന ചെയ്ത സെഫര്‍ എന്ന പുതിയ ബ്രാൻഡ് ആഡംബരത്തിന്‍റെ പര്യായമായി സൃഷ്ടിച്ചതാണ്. പ്രീമിയം ക്രാഫ്റ്റ്മാൻഷിപ്പും ലൈറ്റ് വെയ്റ്റും ഇഷ്ടപ്പെടുന്ന ഉപഭോക്താക്കളെയാണ് ഈ ശേഖരം ലക്ഷ്യമിടുന്നത്.  ഫ്രാൻസിൽ നിർമ്മിച്ച ഈ ഉത്പന്നങ്ങള്‍ക്ക് 34,000 രൂപ മുതലാണ് വില.  തുടക്കത്തില്‍ തിരഞ്ഞെടുത്ത സ്റ്റോറുകളിലാണ് സെഫര്‍ ശ്രേണി ലഭിക്കുക.

3

ഇതിനു പുറമെ ഡ്രൈവ് ഈസ്, നിയോ സിങ്ക് എന്നീ രണ്ടു പുതിയ ലെൻസുകള്‍  കൂടി ടൈറ്റൻ ഐ കെയര്‍ അവതരിപ്പിച്ചിട്ടുണ്ട്. രാത്രികാല ഡ്രൈവിങ് ലെന്‍സ്  വിഭാഗത്തിലെ വിടവുകള്‍ നികത്താനാണ് ഡ്രൈവ് ഈസ് ലക്ഷ്യമിടുന്നത്.  ഉപഭോക്താക്കള്‍ക്ക് തന്ത്രപരമായ സൗകര്യങ്ങള്‍ ലഭ്യമാക്കാനുള്ള ടൈറ്റൻ ഐകെയറിന്‍റെ പ്രതിബദ്ധതയും ഇവിടെ കാണാം.  ഇതോടൊപ്പം നിയോ സിങ്ക് എന്ന പേരിലുള്ള പുതിയ ശേഖരവും കമ്പനി അവതരിപ്പിക്കുന്നുണ്ട്. 25,000 രൂപ വില നിലവാരത്തിലാണ് സാങ്കേതികവിദ്യയും താങ്ങാനാവുന്ന നിലവാരവും കോർത്തിണക്കി ഇത് ലഭ്യമാക്കുന്നത്. സൗകര്യവും മികച്ച കാഴ്ചയും ഇവിടെ കോർത്തിണക്കുകയാണ്.

2

കണ്ണട വ്യവസായ രംഗത്തെ പുനര്‍ നിർണയം ചെയ്യുന്നതി‍ൽ തങ്ങള്‍ക്കുള്ള അചഞ്ചലമായ പ്രതിബദ്ധതയാണ് കഴിഞ്ഞ 15 വർഷത്തെ തങ്ങളുടെ യാത്രയിലൂടെ എടുത്തു കാട്ടിയതെന്ന് ടൈറ്റൻ കമ്പനി ഐ വെയര്‍ സിഇഒ സൗമെന്‍ ഭൗമിക് പറഞ്ഞു. സെഫര്‍, നിയോ സിങ്ക്, ഡ്രൈവ് ഈസ്, ജെന്‍ 2 എന്നീ സ്മാര്‍ട്ട് ഗ്ലാസുകള്‍ ലെൻസ്, ഫ്രെയിം മേഖലയിലെ ഉയർന്ന് വരുന്ന ആവശ്യം നിറവേറ്റാനുള്ള തങ്ങളുടെ തന്ത്രപരമായ സമീപനം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

സ്മാര്‍ട്ട് ഗ്ലാസ് രംഗത്തെ മുൻനിരക്കാരായ ടൈറ്റൻ തങ്ങളുടെ ടൈറ്റൻ ഐഎക്സ് 2.0യും ഫാസ്റ്റ്ട്രാക് വൈബ്സ് 2.0യും അവതരിപ്പിച്ചു കൊണ്ട് സ്മാര്‍ട്ട് ഐഗ്ലാസ് രംഗത്ത് വിപ്ലവം സൃഷ്ടിക്കുകയാണ്. ഏറ്റവും പുതിയ ബ്ലൂടൂത്ത് വി5, ഗൂഗിള്‍ അസിസ്റ്റന്‍റുമായുള്ള തടസമില്ലാത്ത സംയോജനം, മികച്ച ടച്ച് കണ്ട്രോളുകള്‍ എന്നിവ വഴി യഥാർത്ഥ ഹാന്‍ഡ് ഫ്രീ അനുഭവങ്ങളാണ് ഇവ കോളുകള്‍, സംഗീതം, ബുദ്ധിമുട്ടില്ലാത്ത നാവിഗേഷന്‍ എന്നിവയ്ക്കായി നല്കുന്നത്.

4

അതുല്യമായ ശബ്ദനിലവാരം, സൗകര്യപ്രദമായ ഫിറ്റ്, ഓപണ്‍ ഇയർ സ്പീക്കറുകള്‍, ടച്ച് കണ്ട്രോളുകള്‍, ഹെൽത്ത് ട്രാക്കിങ് ആപ് എന്നിവയുമായാണ് ഐഎക്സ് 2.0 എത്തുന്നത്. ബ്ലൂടൂത്ത് 5.3, ഹൈ റെസല്യൂഷൻ ഓഡിയോ, വാട്ടര്‍ റെസിസ്റ്റന്‍സ്, ഒരാഴ്ച നീളുന്ന ബാറ്ററി ലൈഫ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. മികച്ച ഓപണ്‍ എയര്‍ ശബ്ദവുമായാണ് ഫാസ്റ്റ്ട്രാക് വൈബ്സ് എത്തുന്നത്. 360 ഡിഗ്രി ക്ലാരിറ്റി, ദീർഘിപ്പിച്ച നാലു മണിക്കൂര്‍ ബാറ്ററി, വര്‍ക്ക് ഔട്ടിനായുള്ള ഐപിഎക്സ്4 വാട്ടര്‍ റെസിസ്റ്റൻസ് എന്നിവ ഇതിന്‍റെ മറ്റു സവിശേഷകളാണ്.

ഇന്ത്യയിലെ സംഘടിത ഐ വെയര്‍ വിപണി ക്രമമായ വളർച്ചയിലാണ്. ഇപ്പോള്‍ 15,000 കോടി രൂപയിലേറെ മൂല്യമാണ് ഇതിനു കണക്കാക്കുന്നത്. പ്രീമിയം, ഇന്നൊവേറ്റീവ് ഐ വെയര്‍ വിഭാഗത്തിലെ ഉയര്‍ന്നു വരുന്ന ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള തന്ത്രപരമായ നീക്കങ്ങളാണ് ടൈറ്റൻ ഐകെയര്‍ ഡിവിഷന്‍ നടത്തുന്നത്.

Advertisment