ജന്‍ സുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ഡിജിറ്റല്‍ എന്‍റോള്‍മെന്‍റ് അവതരിപ്പിച്ചുകൊണ്ട് എസ്ബിഐ

New Update
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ വായ്പകള്‍ എഴുതിത്തള്ളുമെന്ന് എസ്ബിഐ

കൊച്ചി: ജന്‍ സുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതികളായ പിഎംജെജെബിവൈ, പിഎംഎസ്ബിവൈ എന്നിവയില്‍ ഡിജിറ്റല്‍ ആയി എന്‍റോള്‍ ചെയ്യാന്‍ അവസരം ഒരുക്കി എസ്ബിഐ.  ബാങ്ക് ശാഖയോ കസ്റ്റമര്‍ സര്‍വീസ് കേന്ദ്രമോ സന്ദര്‍ശിക്കാതെ തന്നെ അക്കൗണ്ട് നമ്പറും ജനനത്തീയതിയും ജന്‍ സുരക്ഷ  സുരക്ഷ പോര്‍ട്ടലില്‍ നല്‍കിക്കൊണ്ട് സര്‍ക്കാരിന്‍റെ ഈ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ചേരാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും.

Advertisment

അര്‍ഹരായ എല്ലാ ജനങ്ങളെയും ഈ പദ്ധതികളില്‍ ചേര്‍ക്കാനുള്ള സര്‍ക്കാരിന്‍റെ നീക്കങ്ങള്‍ക്ക് ശക്തി പകരാന്‍ തങ്ങള്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയാണെന്ന് പുതിയ നീക്കത്തെ കുറിച്ച് സംസാരിച്ച എസ്ബിഐ ചെയര്‍മാന്‍ ദിനേഷ് ഖാരെ പറഞ്ഞു.

Advertisment