സൂപ്പര്‍ബോട്ടംസ് 5 ദശലക്ഷം ഡോളര്‍ സമാഹരിച്ചു

New Update
999

കൊച്ചി:  സുസ്ഥിര ബേബി ആന്‍ഡ് മോം കെയര്‍ ബ്രാന്‍ഡായ സൂപ്പര്‍ബോട്ടംസ് സീരീസ് എ1 ഫണ്ടിങിലൂടെ 5 ദശലക്ഷം ഡോളര്‍ സമാഹരിച്ചു. വിപുലമായ വിഭാഗം ഉപഭോക്താക്കളിലേക്ക് എത്താന്‍ ഉല്‍പന്ന നിര വൈവിധ്യവല്‍ക്കരിക്കാനാണ് ഇതിലൂടെയുള്ള നിക്ഷേപങ്ങള്‍ വഴി ലക്ഷ്യമിടുന്നത്. ലോക് ക്യാപിറ്റലും ഷാര്‍പ് വെഞ്ചേഴ്സുമാണ്  സീരീസ് എ1 ഫണ്ടിങിന് നേതൃത്വം നല്‍കിയത്.

Advertisment

രക്ഷിതാക്കളുടെ സമൂഹത്തില്‍ നിന്നു തങ്ങള്‍ക്ക് മികച്ച പിന്തുണയാണു ലഭിച്ച് വരുന്നതെന്ന് സൂപ്പര്‍ബോട്ടംസ് സ്ഥാപക പല്ലവി ഉതഗി പറഞ്ഞു. ലോക് കാപിറ്റല്‍, ഷാര്‍പ് വെഞ്ചേഴ്സ്, ഡിഎസ്ജി കണ്‍സ്യൂമര്‍ പാര്‍ട്ട്ണേഴ്സ്, സാമ കാപിറ്റല്‍ തുടങ്ങിയ കണ്‍സ്യൂമര്‍ ഓറിയന്‍റഡ് നിക്ഷേപകരുമായി സഹകരിക്കാനായതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.

2016-ല്‍ പല്ലവി ഉതഗി സ്ഥാപിച്ച സൂപ്പര്‍ബോട്ടംസ് ബേബി ആന്‍ഡ് മോം കെയര്‍ വിഭാഗത്തില്‍ സുസ്ഥിരതയോടെയുള്ള നീക്കങ്ങളോടെ തങ്ങളുടേതായ അംഗീകാരം നേടിയെടുക്കുകയായിരുന്നു.

Advertisment