/sathyam/media/media_files/XWepg9Z2Z0cbrDGS0vOS.jpeg)
കോഴിക്കോട്: ബ്ലാക്ക് ഫ്രൈഡേയുടേയും സൈബര്‍ മണ്‍ഡേയുടേയും അനുബന്ധമായുള്ള വാര്‍ഷിക സെയിലുകളുടെ ഭാഗമായി ദശലക്ഷക്കണക്കിന് മെയ്ഡ് ഇന്‍ ഇന്ത്യ ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കാന്‍ ആമസോണ്‍ ഗ്ലോബല്‍ സെല്ലിങ് പ്രോഗ്രാമിലെ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ തയ്യാറായതായി ആമസോണ്‍ അറിയിച്ചു.
നവംബര്‍ 17 മുതല്‍ 27 വരെ നടക്കുന്ന സെയിലിനായി ലോകമെങ്ങുമുള്ള ആമസോണ്‍ ഉപഭോക്താക്കള്‍ക്ക് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ 50,000-ത്തില്‍ ഏറെ പുതിയ ഉല്‍പന്നങ്ങളാണ് ആമസോണ്‍ ആഗോള വെബ്സൈറ്റുകളില്‍ അവതരിപ്പിച്ചിട്ടുള്ളത്. ആഗോള തലത്തില്‍ അവധിക്കാല സീസണ്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട നിര്‍ണായകമാണ് ബ്ലാക്ക് ഫ്രൈഡേയും സൈബര്‍ മണ്‍ഡേയും.
ബ്ലാക്ക് ഫ്രൈഡേയോടും സൈബര്‍ മണ്‍ഡേയോടും കൂടെ തുടങ്ങുന്ന ആഗോള അവധിക്കാല സീസണ്‍ ആമസോണ്‍ ഗ്ലോബല്‍ സെല്ലിങിലുള്ള ഇന്ത്യന്‍ കയറ്റുമതിക്കാരെ സംബന്ധിച്ച വളര്‍ച്ചയുടെ മുഖ്യ സയമയമാണെന്ന് ആമസോണ്‍ ഇന്ത്യ ഗ്ലോബല്‍ ട്രേഡ് ഡയറക്ടര്‍ ഭൂപന്‍ വകാങ്കര്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us