എയ്സ് വെക്ടര്‍ പുതുക്കിയ ഡിആര്‍എച്ച്പി സെബിക്ക് സമര്‍പ്പിച്ചു

New Update
sebiUntitled2

കൊച്ചി: സോഫ്റ്റ്ബാങ്ക് പിന്തുണയ്ക്കുന്ന ഡിജിറ്റല്‍-കൊമേഴ്സ് ഇക്കോസിസ്റ്റമായ എയ്സ് വെക്ടര്‍ ലിമിറ്റഡ് പ്രാഥമിക പൊതു ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പുതുക്കിയ ഡിആര്‍എച്ച്പി സമര്‍പ്പിച്ചു. 300 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 6.387 കോടി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Advertisment

ഗുരുഗ്രാം ആസ്ഥാനമായുള്ള കമ്പനിയില്‍ ലൈഫ് സ്റ്റൈല്‍ ഇ-കൊമേഴ്സ് മാര്‍ക്കറ്റ്പ്ലേസായ സ്നാപ്ഡീല്‍ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം സജ്ജമാക്കാന്‍ സഹായിക്കുന്ന സാസ് പ്ലാറ്റ്ഫോമായ യൂണികൊമേഴ്സ്ഓമ്നിചാനല്‍ ഉപഭോക്തൃ ബ്രാന്‍ഡ് ബിസിനസ് സ്റ്റെല്ലറോ ബ്രാന്‍ഡ്സ് എന്നിവ ഉള്‍പ്പെടുന്നു.

ഐപിഒയിലൂടെ സമാഹരിക്കുന്ന തുക  ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ചെലവുകള്‍ക്കും സ്നാപ്ഡീലിന്‍റെ മാര്‍ക്കറ്റിംഗ്, ബിസിനസ് പ്രമോഷന്‍ ചെലവുകള്‍ക്കും ഏറ്റെടുക്കലുകള്‍ക്കും, പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്കുമായിരിക്കും ഉപയോഗിക്കുക.

Advertisment