New Update
/sathyam/media/media_files/2025/11/25/aaroma-kmk-2025-11-25-19-39-21.jpg)
മുംബൈ: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടറായി അമരേഷ് പ്രസാദ് ചുമതലയേറ്റു. 2025 നവംബർ 24 മുതൽ മൂന്ന് വർഷത്തേക്കോ അല്ലെങ്കിൽ സൂപ്പർആനുവേഷൻ വരെയോ ആണ് അദ്ദേഹത്തിൻ്റെ കാലാവധി.
ഈ നിയമനത്തിന് മുൻപ്, അമരേഷ് പ്രസാദ് പഞ്ചാബ് നാഷണൽ ബാങ്കിൽ ചീഫ് ജനറൽ മാനേജരായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ബ്രാഞ്ച് ബാങ്കിംഗ്, കോർപ്പറേറ്റ് ക്രെഡിറ്റ്, ക്രെഡിറ്റ് റിവ്യൂ ആൻഡ് മോണിറ്ററിംഗ്, ട്രാൻസാക്ഷൻ മോണിറ്ററിംഗ് എന്നിവയുൾപ്പെടെ 32 വർഷത്തിലധികം നീണ്ട ബാങ്കിംഗ് പരിചയം അദ്ദേഹത്തിനുണ്ട്. കെമിസ്ട്രി ബിരുദധാരിയായ ഇദ്ദേഹം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്‌സിൻ്റെ (സിഎഐഐബി) സെർട്ടിഫൈഡ് അസോസിയേറ്റ് കൂടിയാണ്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us