ഇന്ത്യയില്‍ ഉല്‍പ്പാദനം ആരംഭിച്ചതിന്റെ പത്താം വാര്‍ഷികത്തിൽ 100 കോടി രൂപ നിക്ഷേപം പ്രഖ്യാപിച്ച് ആംവേ

New Update
Michael Nelson, Amway President and CEO
കൊച്ചി: ഇന്ത്യയില്‍ ഉല്‍പ്പാദനം ആരംഭിച്ചതിന്റെ പത്താം വാര്‍ഷികത്തിൽ 100 കോടി രൂപ (12 മില്യണ്‍ യുഎസ് ഡോളർ) നിക്ഷേപം പ്രഖ്യാപിച്ച് ആംവേ. വാര്‍ഷികത്തിന്റെ ഭാഗമായി ഇന്ത്യ സന്ദര്‍ശിച്ച ആംവേ പ്രസിഡന്റും സിഇഒയുമായ മൈക്കല്‍ നെല്‍സനാണു പ്രഖ്യാപനം നടത്തിയത്.
Advertisment
ആംവേയുടെ മൂന്ന് ആഗോള ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ ഒന്നായ ഇന്ത്യ ആംവേയുടെ ആഗോള പ്രവര്‍ത്തനങ്ങളില്‍ വളരെ പ്രാധാന്യമുള്ളതാണ്. അതിനാൽ കൂടുതല്‍ വികസനങ്ങള്‍ നടത്തുന്നതിനും, ആംവേ ബിസിനസ് ഓണര്‍/ഡിസ്ട്രിബ്യൂട്ടര്‍മാരെ മെച്ചപ്പെടുത്തുന്നതിനും, സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും ഉപഭോക്തൃ അനുഭവം വളര്‍ത്തുന്നതിനുമായി അടുത്ത മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളിലാണ് 100 കോടി രൂപ നിക്ഷേപിക്കാൻ കമ്പനി പദ്ധതിയിടുന്നത്.

നിലവിലുള്ള സ്റ്റോറുകളെ പുനര്‍രൂപകല്‍പ്പന ചെയ്തും, മികച്ച പരിശീലന മേഖലകള്‍ വികസിപ്പിച്ചും, മെച്ചപ്പെടുത്തിയ സേവന അനുഭവങ്ങള്‍ നല്‍കിയും അവയുടെ മികവുയർത്തുകയാണ് ലക്ഷ്യം. ഉല്‍പ്പന്ന പരിജ്ഞാനം, ഗുണനിലവാരം ഉറപ്പാക്കാനുള്ള മാനദണ്ഡങ്ങള്‍, സര്‍ട്ടിഫിക്കേഷന്‍ എന്നിവയെക്കുറിച്ചുള്ള വ്യക്തമായി നടപ്പാക്കുന്ന പരിപാടികളിലൂടെ വിതരണക്കാരെ ശാക്തീകരിക്കുന്നതിലും ഈ വികസന പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കും.
Advertisment