കൊച്ചി: ഗിഫ്റ്റ് സിറ്റി ഐ എഫ് എസ് സിയിലുള്ള ഇന്‍റര്‍നാഷണല്‍ ബാങ്കിങ് യൂണിറ്റ് വഴി ആക്സിസ് ബാങ്ക് എയര്‍ക്രാഫ്റ്റ് ഫിനാന്‍സിങ് സേവനത്തിനു തുടക്കം കുറിച്ചു. ഇതിലൂടെ ഈ സംവിധാനം ലഭ്യമാക്കുന്ന ആദ്യ ഇന്ത്യന്‍ ബാങ്കായി ആക്സിസ് ബാങ്ക് മാറിയിരിക്കുകയാണ്. എയര്‍ ഇന്ത്യയുടെ സമ്പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറി ആയ എഐ ഫ്ളീറ്റ് സര്‍വ്വീസസിനു വേണ്ടിയാണ് ഈ ഇടപാടിനു തുടക്കം കുറിച്ചത്.
ബഹുരാഷ്ട്ര ബാങ്കുകള്‍ക്കു മേധാവിത്തമുള്ള വ്യോമയാന വായ്പാ മേഖലയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ നീക്കം. 34 പരിശീലന വിമാനങ്ങള്‍ വാങ്ങാനായാണ് ഈ ദീര്‍ഘകാല വായ്പ നല്‍കുന്നത്. ഇതിലൂടെ മഹാരാഷ്ട്രയിലെ അമരാവതിയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ പൈലറ്റ് പരിശീലന കേന്ദ്രം വികസിപ്പിക്കാന്‍ സാധിക്കും.
ഇന്ത്യയ്ക്കകത്ത് വിമാന വായ്പാ സംവിധാനം വളര്‍ത്തിയെടുക്കുന്നതിലെ നിര്‍ണായക ചുവടു വെപ്പാണ് ഇതെന്ന് ആക്സിസ് ബാങ്ക് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ രാജീവ് ആനന്ദ് പറഞ്ഞു.