കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് ഒരു ഫോര്‍ച്യൂണ്‍ 500 ഇന്ത്യന്‍ കമ്പനിയുമായി ചേര്‍ന്ന് ഭാരത് കണക്ടിലൂടെ ബിസിനസ് ടു ബിസിനസ് കളക്ഷനുകള്‍ക്ക് തുടക്കം കുറിച്ചു. എഫ്എംസിജി, ഫാര്‍മ, ഓട്ടോമോട്ടീവ്, ഹെല്‍ത്ത് കെയര്‍ തുടങ്ങിയ വിവിധ മേഖലകളിലായുള്ള വിവിധ ഓര്‍ഡറിങ് ആപ്ലിക്കേഷനുകള്‍ സംയോജിപ്പിക്കാന്‍ ഇതു സഹായകമാകും.
കമ്പനിയുടെ മൊത്ത വിതരണക്കാര്‍, സ്റ്റോക്കിസ്റ്റുകള്‍ തുടങ്ങിയവര്‍ക്കായുള്ള കളക്ഷനുകള്‍ ഇതിലൂടെ സാധ്യമാക്കും. റീട്ടെയിലര്‍മാര്‍ക്ക് ഈ ആപ്ലിക്കേഷനിലൂടെ നേരിട്ട് ഇന്‍വോയ്സ് പെയ്മെന്‍റുകള്‍ക്കുള്ള നീക്കങ്ങള്‍ നടത്താം.
തങ്ങളുടെ ഇടപാടുകാര്‍ക്കായി ഡിജിറ്റല്‍ പെയ്മെന്‍റ്, കളക്ഷന്‍ സംവിധാനങ്ങള്‍ പുതുതായി ആരംഭിക്കുന്ന രംഗത്ത് ആക്സിസ് ബാങ്ക് മുന്‍നിരയിലാണെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ബാങ്കിന്‍റെ ട്രഷറി, മാര്‍ക്കറ്റ്സ് ആന്‍റ് ഹോള്‍സെയില്‍ ബാങ്കിങ് പ്രൊഡക്ട്സ് വിഭാഗം മേധാവിയും ഗ്രൂപ് എക്സിക്യൂട്ടീവുമായ നീരജ് ഗാംഭീര്‍ പറഞ്ഞു.
ഇത്തരത്തിലുള്ള ആദ്യ ബി2ബി കളക്ഷന്‍ സംവിധാനം ആദ്യമായി അവതരിപ്പിച്ചത് തങ്ങളുടെ ഏറ്റവും മികച്ച കോര്‍പറേറ്റ് എപിഐ ബാങ്കിങ് സംവിധാനങ്ങള്‍ക്കുള്ള സാക്ഷ്യപത്രം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
ബിസിനസ് ടു ബിസിനസ് ഇന്‍വോയ്സ് പെയ്മെന്‍റും ഫിനാന്‍സിങ് സംവിധാനവും അവതരിപ്പിച്ചു കൊണ്ട് ഭാരത് കണക്ട് തങ്ങളുടെ സേവനങ്ങള്‍ വിപുലമാക്കുകയാണെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ എന്‍പിസിഐ ഭാരത് ബില്‍പേ സിഇഒ നുപൂര്‍ ചതുര്‍വേദി പറഞ്ഞു.