/sathyam/media/media_files/2024/12/06/hgYG1axx7Xt66jeJufYl.jpeg)
കൊച്ചി: ഇന്ത്യയിലെപ്രമുഖസ്വകാര്യബാങ്കുകളിലൊന്നായആക്സിസ്ബാങ്ക്മൈക്രോ, ചെറുകിട, ഇടത്തരംസംരംഭങ്ങള്‍ക്കായുള്ള (എംഎസ്എംഇ) സെമിനാറായഇവോള്വിന്റെ 9-ാമത്തെപതിപ്പ്കൊച്ചിയില്‍ സംഘടിപ്പിച്ചു.
'പുതിയ കാലത്തിന്‍റെ ബിസിനസിനായി എംഎസ്എംഇകളെ ഭാവിയിലേക്ക് സജ്ജമാക്കുക' എന്നതായിരുന്നു വിഷയം. വികസിച്ചുകൊണ്ടിരിക്കുന്ന ബിസിനസ് സാഹചര്യത്തില്‍ നവീകരണം, ഡിജിറ്റല്‍ പരിവര്‍ത്തനം, പ്രവര്‍ത്തനപരമായ പ്രതിരോധശേഷി എന്നിവ സ്വീകരിക്കുന്നതിന്‍റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.
ആക്സിസ്ബാങ്ക്ബ്രാഞ്ച്ബാങ്കിങ്കേരളസര്ക്കിള്‍ മേധാവിഎസ്. ബിന്ദിഷ്, ആക്സിസ്ബാങ്ക്കൊമേഴ്സ്യല്‍ ബാങ്കിങ്ഗ്രൂപ്പ്എസ്ഇജിബിസിനസ്മേധാവിരാതുല്‍ മുഖോപാധ്യായ്, ആക്സിസ്ബാങ്ക്ട്രഷറിമാര്ക്കറ്റ്സെയില്സ്സൗത്ത്റീജിയണല് മേധാവിദീപക്സെന്തില്കുമാര്‍ എന്നിവര്‍ സെമിനാറില്‍ സംസാരിച്ചു.
ആക്സിസ് ബാങ്ക് ഡെപ്പോസിറ്റ്സ് & ലയബിലിറ്റീസ് മേധാവി രാജേന്ദ്ര ജയ്കുമാര്‍ മോഡറേറ്റ് ചെയ്ത പാനല്‍ ചര്‍ച്ചയില്‍ ടിപിഎഫ് ഭാരത് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ടോളിന്‍സ് ലിമിറ്റഡ് ഡയറക്ടറുമായ ക്രിസ് ടോളിന്‍, അഗപ്പെ ഡയഗ്നോസ്റ്റിക് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ തോമസ് ജോണ്‍, ഷെറില്‍ എന്‍റര്‍പ്രൈസസ് മാനേജിംഗ് ഡയറക്ടര്‍ അക്ഷിത് തോമസ് ജോസഫ് എന്നിവര്‍ പങ്കെടുത്തു. എംഎസ്എംഇ മേഖലയുമായി ബന്ധപ്പെട്ട വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍ അവര്‍ പങ്കുവെച്ചു. ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ നിന്നുള്ള 100ല്‍ പരം സംരംഭകര്‍ പരിപാടിയില്‍ പങ്കെടുത്തു.
പ്രവര്ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുംമത്സരക്ഷമതവര്ദ്ധിപ്പിക്കാനുംവിപണിസാന്നിധ്യംകൂട്ടാനുമുള്ളപരിഹാരങ്ങള്‍ ആക്സിസ്ബാങ്ക്ഇതിലൂടെസംരംഭകര്ക്ക്നല്കി. ഡിജിറ്റല്‍ പരിവര്‍ത്തനം, പ്രവര്‍ത്തനക്ഷമത, പുതിയകാലഘട്ടത്തിലെബിസിനസ്തന്ത്രങ്ങള് എന്നിവയെക്കുറിച്ചുള്ളയഥാര്ത്ഥഉള്ക്കാഴ്ചകള്‍ സെമിനാര്‍ പങ്കുവെച്ചു. ഇത്എംഎസ്എംഇകളെവിപണിവ്യതിയാനങ്ങളെആത്മവിശ്വാസത്തോടെനേരിടാന് സഹായിക്കും. അര്ത്ഥവത്തായതുംനൂതനവുമായസഹകരണങ്ങളിലൂടെഭാവിക്ക്തയ്യാറായഒരുഇന്ത്യയെരൂപീകരിക്കാനുള്ളആക്സിസ്ബാങ്കിന്റെവിശാലമായകാഴ്ചപ്പാടുമായിഇത്യോജിക്കുന്നു.