ഇന്ത്യ പോസ്റ്റ് പേയ്മെന്റ്‌സ് ബാങ്കുമായി സഹകരണം പ്രഖ്യാപിച്ച് ആക്‌സിസ് മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ്

New Update
axiecs bank
കൊച്ചി : ടയര്‍ 3, ടയര്‍ 4, ഗ്രാമീണ വിപണികളില്‍ ലൈഫ് ഇന്‍ഷുറന്‍സ് വ്യാപനം വര്‍ദ്ധിപ്പിക്കുന്നതിനായി ഇന്ത്യ പോസ്റ്റ് പേയ്മെന്റ്‌സ് ബാങ്കുമായി സഹകരണം പ്രഖ്യാപിച്ച് ആക്‌സിസ് മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ്. ഐപിപിബിയുടെ 650 ബാങ്കിംഗ് ഔട്ട്ലെറ്റുകളും 1.64 ലക്ഷം പോസ്റ്റ് ഓഫീസുകളിലൂടെയുള്ള ആക്സസ് പോയിന്റുകളും ഉള്‍പ്പെടുത്തിയ ശക്തമായ ശൃംഖല പ്രയോജനപ്പെടുത്തി സമഗ്രമായ ലൈഫ് ഇന്‍ഷുറന്‍സ് പരിഹാരങ്ങള്‍ എത്തിക്കുന്നതാണ് ഈ പങ്കാളിത്തം. സാമ്പത്തിക രംഗത്ത് എല്ലാവരെയും ഉള്‍പ്പെടുത്തുക എന്ന സര്‍ക്കാരിന്റെ ലക്ഷ്യങ്ങളുമായി ഇത് ചേര്‍ന്നുനില്‍ക്കുന്നു.

ലൈഫ് ഇന്‍ഷുറന്‍സ് കൂടുതല്‍ പ്രാപ്യവും സൗകര്യപ്രദവുമാക്കുന്ന ആക്‌സിസ് മാക്‌സ് ലൈഫ്, അതിന്റെ സ്മാര്‍ട്ട് വെല്‍ത്ത് അഡ്വാന്റേജ് ഗ്യാരണ്ടി പ്ലാന്‍ (SWAG), സ്മാര്‍ട്ട് വൈബ് പ്ലാന്‍, വിവിധ ടേം ഇന്‍ഷുറന്‍സ് പ്ലാനുകള്‍ എന്നിവയുള്‍പ്പെടെ വിപുലമായ പാക്കേജുകള്‍ ഈ സഹകരണം വഴി ഉപഭോക്താക്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു. 2047 ഓടെ 'എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ്' എന്ന ഐആര്‍ഡിഎഐയുടെ ദര്‍ശനത്തോട് അടുത്തുനിൽക്കുന്നതാണ് ഈ സഹകരണം.
Advertisment
Advertisment