New Update
/sathyam/media/media_files/2025/03/01/eicUldjTQV9qhTjpF0vN.jpg)
തൃശ്ശൂര്: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്കുകളില് ഒന്നായ ബാങ്ക് ഓഫ് ബറോഡ കേരളത്തിലെ സാന്നിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി തൃശ്ശൂര് തിരുവില്വാമലയില് പുതിയ ശാഖ പ്രവര്ത്തനം ആരംഭിച്ചു.
ബാങ്ക് ഓഫ് ബറോഡയുടെ തൃശ്ശൂര് റീജിയണിലെ 56ാമത്തെ ശാഖയാണ് തിരുവില്വാമല പഴയന്നൂര് റോഡിലെ സുബി മാളില് പുതിയതായി പ്രവര്ത്തനം ആരാംഭിക്കുന്ന ഈ ശാഖ.
എ. ആര്‍ ഹാന്‍ഡ്ലൂംസ് പാര്‍ട്ണര്‍ അരവിന്ദ് എ, മാനേജിംഗ് പാര്‍ട്ണര്‍ രാജ്കുമാര്‍ ആര്‍. എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടന ചടങ്ങ് നിര്‍വ്വഹിച്ചു. ബാങ്ക് ഓഫ് ബറോഡ എറണാകുളം സോണ്‍ ജനറല്‍ മാനേജറും സോണല്‍ ഹെഡുമായ ശ്രീജിത്ത് കൊട്ടാരത്തിലിന്‍റെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം നടന്നത്.
തിരുവില്വാമല ബ്രാഞ്ച് മാനേജര് ടി.കെ. സിബി കുമാര്‍, ബാങ്ക് ഓഫ് ബറോഡ തൃശ്ശൂര് റീജിയണ് ഹെഡ് പി. വിമല്ജിത്ത് എന്നിവരും ചടങ്ങില് പങ്കെടുത്തു.