ബാങ്ക് ഓഫ് ബറോഡ ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തര ഗ്രീന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ട് വഴി 10,000 കോടി സമാഹരിച്ചു

New Update
bank of baroda

കൊച്ചി: ദീര്‍ഘകാല  ഗ്രീന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടുകളുടെ ആദ്യ പരമ്പരയിലൂടെ ബാങ്ക് ഓഫ് ബറോഡ 10,000 കോടി രൂപ സമാഹരിച്ചു.  ഇതോടെ ആഭ്യന്തര ഗ്രീന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടുകള്‍ സമാഹരിക്കുന്ന ഇന്ത്യയിലെ ആദ്യ ബാങ്കായി ബാങ്ക് ഓഫ് ബറോഡ മാറി.

Advertisment

7.10 ശതമാനം എന്ന മല്‍സരക്ഷമമായ കൂപണ്‍ നിരക്കിലാണ് ഇതു സമാഹരിച്ചത്. അടിസ്ഥാന ഇഷ്യു തുക 5000 കോടി രൂപയായിരുന്ന ഇഷ്യുവിന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്.

16,415 കോടി രൂപയുടെ അപേക്ഷകളാണ് ഇതിനു ലഭിച്ചത്. ഇതില്‍ അടിസ്ഥാന തുകയ്ക്ക് പുറമെ ഗ്രീന്‍ ഷൂ ഓപ്ഷന്‍ പ്രകാരം അധികമായി ലഭിച്ച 5000 കോടി രൂപയും കൈവശം സൂക്ഷിക്കുകയായിരുന്നു. 

ബാങ്ക് ഓഫ് ബറോഡയെ സംബന്ധിച്ച് നിര്‍ണായക നാഴികക്കല്ലാണിതെന്നും ബാങ്കിലുള്ള നിക്ഷേപകരുടെ ശക്തമായ വിശ്വാസം കൂടിയാണിതു വ്യക്തമാക്കുന്നതെന്നും ബാങ്ക് ഓഫ് ബറോഡയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഡോ. ദേബദത്ത ചന്ദ് പറഞ്ഞു. 

ഗ്രീന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടുകളില്‍ നിന്ന് സമാഹരിച്ച തുക ബാങ്കിന്‍റെ ഗ്രീന്‍ ഫിനാന്‍സിംഗ് ഫ്രെയിംവര്‍ക്കും ബാധകമായ നിയന്ത്രണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായി അര്‍ഹമായ ഗ്രീന്‍ പദ്ധതികളിലേക്ക് വിനിയോഗിക്കും. ഇതിലൂടെ പുനരുപയോഗ ഊര്‍ജം  ഉള്‍പ്പെടെയുള്ള പരിസ്ഥിതി സൗഹൃദ അടിസ്ഥാന സൗകര്യ പദ്ധതികള്‍ പോലുള്ള നിര്‍ണായക മേഖലകള്‍ക്ക് ദീര്‍ഘകാല ധനസഹായം ലഭ്യമാക്കാന്‍ സാധിക്കും.

ഈ ബോണ്ടുകള്‍ക്ക് കെയര്‍ റേറ്റിംഗ്സും,  ഐ.സി.ആര്‍.എയും സ്റ്റേബിള്‍  ഔട്ട്ലുക്കോടുകൂടിയ 'എഎഎ'   റേറ്റിംഗ് നല്‍കിയിട്ടുണ്ട്.

Advertisment