സിഎസ്ബി ബാങ്കിന്‍റെ അറ്റാദായത്തില്‍ 26 ശതമാനം വര്‍ധനവ്

New Update
csb bank

കൊച്ചി: സിഎസ്ബി ബാങ്ക് കഴിഞ്ഞ ത്രൈമാസത്തില്‍ 190 കോടി രൂപ അറ്റാദായം കൈവരിച്ചു. മൂന്നാം ത്രൈമാസത്തിലെ 152 കോടി രൂപയെ അപേക്ഷിച്ച് 26 ശതമാനം വര്‍ധനവാണിത്. 2024 സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന ത്രൈമാസത്തെ അപേക്ഷിച്ചും 26 ശതമാനം വര്‍ധനവാണിത്.

Advertisment

2024 സാമ്പത്തിക വര്‍ഷത്തിലെ 567 കോടി രൂപയുടെ അറ്റാദായത്തെ അപേക്ഷിച്ച് 5 ശതമാനം വര്‍ധനവോടെ 594 കോടി രൂപയുടെ അറ്റാദായമാണ് 2025 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് കൈവരിച്ചിട്ടുള്ളത്. പ്രവര്‍ത്തന ലാഭത്തിന്‍റെ കാര്യത്തില്‍ മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2025 സാമ്പത്തിക വര്‍ഷത്തില്‍ 17 ശതമാനം വര്‍ധനവും കൈവരിച്ചിട്ടുണ്ട്.

ബാങ്കിന്‍റെ ആകെ നിക്ഷേപങ്ങള്‍ 2025 മാര്‍ച്ച് 31-ലെ കണക്കുകള്‍ പ്രകാരം 24 ശതമാനം വര്‍ധനവോടെ 36,861 കോടി രൂപയിലും വായ്പകള്‍ 29 ശതമാനം വര്‍ധനവോടെ 31,507 കോടി രൂപയിലും എത്തിയതായും പ്രവര്‍ത്തന ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ബാങ്കിങ് മേഖലയില്‍ മൊത്തത്തിലുള്ള വളര്‍ച്ചയുടെ രണ്ടിരട്ടിയിലേറെയാണ് തങ്ങളുടെ വായ്പാ, നിക്ഷേപ മേഖലകളിലെ വളര്‍ച്ചയെന്ന് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ പ്രലായ് മൊണ്ടല്‍ പറഞ്ഞു.  കാസയുടെ കാര്യത്തില്‍ 10 ശതമാനം വളര്‍ച്ചയും കൈവരിക്കാനായി.  എല്ലാ വായ്പാ മേഖലകളിലും  വളര്‍ച്ച കൈവരിക്കാനായി.  നിഷ്ക്രിയ ആസ്തികളുടെ കാര്യത്തിലും സ്ഥിരതയോടെ മുന്നേറാനായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Advertisment