ഇകൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോ ലിമിറ്റഡ് ഐപിഒയ്ക്ക്

New Update
mesho

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ബഹുമുഖ ഇകൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോ ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പുതുക്കിയ പ്രാഥമിക രേഖ (യുഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.

Advertisment

ഉപഭോക്താക്കള്‍വില്‍പ്പനക്കാര്‍ലോജിസ്റ്റിക് പങ്കാളികള്‍ഉള്ളടക്കങ്ങള്‍ തയ്യാറാക്കുന്നവര് എന്നിങ്ങനെ നാല് വിഭാഗങ്ങളെ ഒരു പ്ലാറ്റ്ഫോമില്‍ ഒരുമിപ്പിക്കുന്ന കമ്പനി ഒരു രൂപ മുഖവിലയുള്ള 4250 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 17,56,96,602 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി ലിമിറ്റഡ്ജെ.പി. മോര്‍ഗന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്ത്യ കമ്പനി പ്രൈവറ്റ് ലിമിറ്റഡ്ആക്സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്സിറ്റിഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.

Advertisment