New Update
/sathyam/media/media_files/2026/01/07/federal-bank-new-logo-2026-01-07-14-01-53.jpeg)
കൊച്ചി: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്ക് പരിഷ്‌ക്കരിച്ച ലോഗോ അവതരിപ്പിച്ചു. മുംബൈയിൽ നടന്ന ചടങ്ങിൽ ബാങ്കിന്റെ ബ്രാൻഡ് അംബാസിഡർ വിദ്യാ ബാലനും മുതിർന്ന ഉദ്യോഗസ്ഥരും ചേർന്നാണ് പുതിയ ലോഗോ അവതരിപ്പിച്ചത്. നൂതനവും ആധുനികവുമായ ബാങ്കിങ് സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെയും ബിസിനസ് വളർച്ച ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ലോഗോ പരിഷ്‌ക്കരിച്ചെതെന്ന് ബാങ്ക് വ്യക്തമാക്കി. ആധികാരികത, അഭിവൃദ്ധി, കൂട്ടായ്‌മ എന്നിവ പ്രതിഫലിക്കുന്ന താരത്തിലാണ് ‘ഫോർച്യൂണ വേവ്’ എന്ന പേരിലുള്ള പുതിയ ലോഗോ രൂപകൽപന ചെയ്തിട്ടുള്ളത്. ഇടപാടുകാർക്കും നിക്ഷേപകർക്കും ജീവനക്കാർക്കും ഒരുപോലെ മൂല്യവത്തായ സ്ഥാപനമായി മാറിയ ഫെഡറൽ ബാങ്കിന്റെ കാഴ്ചപ്പാടിനോട് ചേർന്നു നിൽക്കുന്നതാണ് പുതിയ ലോഗോ.
Advertisment
ക്യാപിറ്റൽ ലെറ്റർ ഉപയോഗിച്ചായിരുന്നു ബാങ്കിന്റെ പേര് ഇതുവരെ എഴുതിയിരുന്നതെങ്കിൽ പുതിയ ഡിസൈൻ പ്രകാരം എഫും ബിയും ഒഴികെയുള്ള അക്ഷരങ്ങൾ ഇംഗ്ലീഷിലെ സ്മാൾ ലെറ്ററിൽ ആകർഷണീയമായാണ് അവതരിപ്പിക്കുന്നത്. കൂടാതെ, ബാങ്കിന്റെ പേര് ഒരു ബോക്സിൽ എഴുതുന്ന രീതിയും ഒഴിവാക്കിയിട്ടുണ്ട്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ശാഖകളിലും ഉൾപ്പെടെ വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന രൂപത്തിലാണ് ലോഗോ പരിഷ്കരിച്ചിട്ടുള്ളത്. പുത്തൻ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് മികച്ച സേവനം നൽകുന്ന ഫെഡറൽ ബാങ്കിന്റെ സാന്നിധ്യം രാജ്യവ്യാപകമായി വിപുലീകരിക്കാൻ ലോഗോ പരിഷ്കരണം സഹയാകമാവും.
അടിസ്ഥാന തത്വങ്ങളിൽനിന്നും വ്യതിചലിക്കാതെ ഭാവിയിലെ വെല്ലുവിളികൾ ഏറ്റെടുക്കാൻ സജ്ജമാണെന്ന സന്ദേശം നൽകുന്നതോടൊപ്പം ഫെഡറൽ ബാങ്കിന് കൂടുതൽ ആധുനികവും ഊർജ്ജസ്വലവുമായ ഒരു മുഖം നൽകാനാണ് ലോഗോ പരിഷ്കരണത്തിലൂടെ ശ്രമിക്കുന്നതെന്ന് പ്രകാശന ചടങ്ങിൽ ഫെഡറൽ ബാങ്ക് എംഡിയും സിഇഒയുമായ കെ വി എസ് മണിയൻ അഭിപ്രായപ്പെട്ടു. ദശാബ്ദങ്ങൾ പഴക്കമുള്ള വിശ്വാസ്യത, ആധികാരികത, ഇടപാടുകാരോടുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നീ മൂല്യങ്ങളാണ് ബാങ്കിനെ നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വർണനകളെക്കാൾ വേഗത്തിൽ ബ്രാൻഡ് ഐഡന്റിറ്റിയാണ് ആളുകളിൽ മതിപ്പുളവാക്കുന്നതെന്നും ലോഗോ പരിഷ്കരിക്കുന്നതിലൂടെ പുതിയ കാലത്തിന്റെ അഭിരുചികൾക്കനുസരിച്ച് ആധുനികമാകാനുള്ള വലിയ അവസരമാണ് കൈവരുന്നതെന്നും ബാങ്കിന്റെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ എം.വി.എസ്. മൂർത്തി പറഞ്ഞു. സുസ്ഥിരമായ വളർച്ച ലക്ഷ്യമിടുന്ന ഒരു ഫ്രാഞ്ചൈസ് എന്ന നിലയിൽ ഫെഡറൽ ബാങ്ക് അതിവേഗം വളർച്ച കൈവരിക്കുന്നതായി ബ്രാൻഡ് അംബാസിഡർ വിദ്യാ ബാലൻ അഭിപ്രായപ്പെട്ടു. ഫെഡറൽ ബാങ്കിന്റെ സേവനങ്ങൾ പുതിയകാലത്തിനു അനുയോജ്യമായ രീതിയിൽ പരിവർത്തനപ്പെടുന്നത് ഏറെ പ്രശംസനീയവുമാണെന്ന് അവർ കൂട്ടിച്ചേർത്തു.
സൈഡ്‌വേയ്സ് എന്ന സ്ഥാപനമാണ് പുതിയ ബ്രാൻഡിംഗ് ആശയങ്ങൾക്കുവേണ്ടി ഫെഡറൽ ബാങ്കുമായി കൈകോർത്തത്.
ദശാബ്ദങ്ങളിലൂടെ വളർന്നു പന്തലിച്ച ബാങ്കിനെ പുനർനിർമിക്കുകയല്ല, മറിച്ച് പരിണാമത്തെ അടയാളപ്പെടുത്തുകയാണ് റീബ്രാൻഡിംഗിലൂടെ ഞങ്ങൾ ഉദ്ദേശിച്ചത്. ഫെഡറൽ ബാങ്ക് ഇക്കാലമത്രയും കൊണ്ട് കൈവരിച്ച മാനുഷികമൂല്യങ്ങൾ കൈവിടാതെ തന്നെ, ആത്മവിശ്വാസം സ്ഫുരിക്കുന്ന, ഭാവിയ്ക്കു വേണ്ടി സജ്ജമായ ഒരു ബ്രാൻഡായി അവതരിപ്പിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. സൈഡ് വെയ്‌സിന്റെ സ്ഥാപകനായ അഭിജിത് അവസ്ഥി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us