New Update
/sathyam/media/media_files/2026/01/13/5d06e2b1-701c-4205-a102-e5a1cf5e2ba1-2026-01-13-19-50-45.jpg)
കൊച്ചി : ലോകത്തിലെ ഏറ്റവും വലിയ എക്സ്പ്രസ് ഗതാഗത കമ്പനിയായ ഫെഡറൽ എക്സ്പ്രസ് കോർപ്പറേഷൻ (ഫെഡ്എക്സ്), ജെംസ് ആന്‍റ് ജുവലറി എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ (ജി.ജെ.ഇ.പി.സി.)യുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
Advertisment
ഇന്ത്യയിലെ രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി ശക്തിപ്പെടുത്തുന്നതിനുള്ള ചുവടുവെപ്പാണ് ഈ ധാരണാപത്രം പ്രതിഫലിപ്പിക്കുന്നത്. ഇതിലൂടെ കയറ്റുമതി സുരക്ഷിതവും സമയനിശ്ചിതവുമായി ആഗോള വിപണികളിലേക്ക് എത്തിച്ചേരും.
ഇന്ത്യയുടെ ജി.ഡി.പി.യിൽ ഏകദേശം 7 ശതമാനവും, മൊത്തം വ്യാപാര കയറ്റുമതിയുടെ 10 മുതൽ 12 ശതമാനം വരെയും സംഭാവന ചെയുന്നത് ഈ വിഭാഗമാണ്. നിർമ്മാണം, ഡിസൈൻ, വ്യാപാരം എന്നീ രംഗങ്ങളിലായി ദശലക്ഷക്കണക്കിന് ആളുകളാണ് ഈ മേഖലയിൽ തൊഴിൽ ചെയുന്നത്. ഈ ധാരണാപത്രത്തിലൂടെ, അന്താരാഷ്ട്ര വ്യാപാര പാതകളിലുടനീളം സുഗമമായ വിപണി പ്രവേശനം സാധ്യമാകുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us