/sathyam/media/media_files/2024/10/21/5gi4u6isLATPWAczpzEQ.png)
കൊച്ചി: ഭീം പെയ്മെന്‍റ് ആപ്പിലുള്ള യുപിഐ സര്‍ക്കിളില്‍ സമ്പൂര്‍ണ ഡെലിഗേഷന്‍ സൗകര്യം ലഭ്യമാക്കും. നാഷണല്‍ പെയ്മെന്‍റ് കോര്‍പറേഷന്‍റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ എന്‍പിസിഐ ഭീം സര്‍വീസസിന്‍റെ ഈ നീക്കത്തോടെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വിശ്വസനീയ കോണ്ടാക്ടുകള്‍ക്ക് നിശ്ചിത പ്രതിമാസ പരിധിക്കുള്ളില്‍ ചെലവുകള്‍ നടത്താന്‍ അവസരം നല്കാനാവും.
വീട്ടു ചെലവുകളും മറ്റും പൂര്‍ണ സുതാര്യതയോടും നിയന്ത്രണത്തോടും കൂടി നടത്താന്‍ ഇതിലൂടെ സാധിക്കും. പ്രൈമറി ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നിന്ന് സെക്കന്‍ഡറി ഉപഭോക്താക്കള്‍ക്ക് നേരിട്ട് പണമടയ്ക്കലിനു തുടക്കം കുറിക്കാനും പൂര്‍ത്തിയാക്കാനും അവസരം നല്കുന്നതാണ് യുപിഐ സര്‍ക്കിള്‍ ഫുള്‍ ഡെലിഗേഷന്‍ സംവിധാനം. അഞ്ചു വര്‍ഷം വരെ കാലാവധിയുമായി പ്രതിമാനം 15,000 രൂപ വരെയുള്ള ചെലവുകള്‍ക്ക് ഇങ്ങനെ അനുമതി നല്കാനാവും.
ദൈനംദിന ചെലവുകള്‍ സുഗമമായി ഡിജിറ്റലായി നടത്താന്‍ ഇത് അവസരം നല്കും. കുടുംബാംഗങ്ങള്‍ക്കുള്ളിലും ആശ്രിതര്‍ക്കും ജീവനക്കാര്‍ക്കുമെല്ലാം പണമടയ്ക്കല്‍ നടത്താന്‍ ഇതിലൂടെ സാധ്യമാകും. അതോടൊപ്പം ഇതു കൃത്യമായി വീക്ഷിക്കാനും പ്രാഥമിക ഉപഭോക്താവിനു സാധിക്കും.
യുപിഐ സര്‍ക്കിളിലെ സമ്പൂര്‍ണ ഡെലിഗേഷന്‍ അവതരിപ്പിക്കുന്നതിലൂടെ തല്‍ക്ഷണ അംഗീകാരത്തിനും അപ്പുറത്തേക്ക് പോകുകയാണെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ എന്‍ബിഎസ്എല്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ ലളിത നടരാജ് പറഞ്ഞു. ഇന്ത്യന്‍ ഭവനങ്ങളും ബിസിനസുകളും സ്വാഭാവികമായി എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനെയാണ് ഇതു പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ ലളിതവും സുരക്ഷിതവും കൂടുതല്‍ പേരെ ഉള്‍പ്പെടുത്തുന്നതുമാക്കുന്നത് തുടരുന്നതാണ് ഭീം പെയ്മെന്‍റ് ആപ്പിലെ ഇത്തരത്തിലുള്ള സംവിധാനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭിം പെയ്മെന്‍റ് ആപ്പിലെ യുപിഐ സര്‍ക്കിള്‍ വിഭാഗത്തില്‍ ഈ സംവിധാനം പ്രവര്‍ത്തനക്ഷമമാക്കാം. അതിനു ശേഷം പ്രതിമാസം 15,000 രൂപ വരെയുള്ള പരിധി നിശ്ചയിക്കുകയും ചെയ്യാനാവും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us