സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു, ഇന്ന് പവന് വർധിച്ചത് 1800 രൂപ. ഒ​രാ​ഴ്ച​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷമാണ് സ്വർണവില കുത്തനെ ഉയർന്നത്

ജ​നു​വ​രി 22നാ​ണ് പ​വ​ന്‍ വി​ല ആ​ദ്യ​മാ​യി 60,000 ക​ട​ന്ന​ത്. 31ന് ​പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 960 രൂ​പ ഉ​യ​ർ​ന്ന് 61,000 രൂ​പ​യെ​ന്ന പു​തി​യ ഉ​യ​രം താ​ണ്ടി.

New Update
GOLD

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ വീ​ണ്ടും കു​തി​പ്പ്. ഇ​ന്ന് ഗ്രാ​മി​ന് 225 രൂ​പ​യും പ​വ​ന് 1,800 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്.

Advertisment

ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 11,575 രൂ​പ​യി​ലും പ​വ​ന് 92,600 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, 18 കാ​ര​റ്റ് സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 185 രൂ​പ വ​ര്‍​ധി​ച്ച് 9,525 രൂ​പ​യി​ലെ​ത്തി.

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല ഒ​രാ​ഴ്ച​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം തി​ങ്ക​ളാ​ഴ്ച വീ​ണ്ടും 90,000നു ​മു​ക​ളി​ലെ​ത്തി​യി​രു​ന്നു. പ​വ​ന് 880 രൂ​പ​യും ഗ്രാ​മി​ന് 110 രൂ​പ​യു​മാ​ണ് തി​ങ്ക​ളാ​ഴ്ച ഉ​യ​ർ​ന്ന​ത്.

ഒ​ക്ടോ​ബ​ർ 17നും 21​നും രേ​ഖ​പ്പെ​ടു​ത്തി​യ ഗ്രാ​മി​ന് 12,170 രൂ​പ​യും പ​വ​ന് 97,360 രൂ​പ​യു​മാ​ണ് കേ​ര​ള​ത്തി​ലെ സ​ർ​വ​കാ​ല ഉ​യ​രം.

gold44

ജ​നു​വ​രി 22നാ​ണ് പ​വ​ന്‍ വി​ല ആ​ദ്യ​മാ​യി 60,000 ക​ട​ന്ന​ത്. 31ന് ​പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 960 രൂ​പ ഉ​യ​ർ​ന്ന് 61,000 രൂ​പ​യെ​ന്ന പു​തി​യ ഉ​യ​രം താ​ണ്ടി.

ഫെ​ബ്രു​വ​രി ഒ​ന്നി​ന് ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 61,960 രൂ​പ​യാ​യി​രു​ന്നു വി​ല. നാ​ലി​ന് ഒ​റ്റ​യ​ടി​ക്ക് 840 രൂ​പ ഉ​യ​ർ​ന്ന് 62,000 രൂ​പ പി​ന്നി​ട്ടു. തൊ​ട്ടു​പി​ന്നാ​ലെ അ​ഞ്ചി​ന് 760 രൂ​പ ഉ​യ​ർ​ന്ന് 63,000 രൂ​പ​യും ക​ട​ന്നു. പി​ന്നീ​ട് 11ന് 640 ​രൂ​പ ഉ​യ​ർ​ന്ന് 64,000 രൂ​പ​യെ​ന്ന പു​തി​യ നാ​ഴി​ക​ക്ക​ല്ലും പി​ന്നി​ട്ടു.

Advertisment