കൊച്ചി : ഇന്ത്യയിലെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്, അസിസ്റ്റന്റ് ചീഫ് ഓഫ് എയർ സ്റ്റാഫ് - അക്കൗണ്ട്സ് & എയർ വെറ്ററൻസ് ഓഫീസ് മുഖേന ഇന്ത്യൻ വ്യോമസേനയുമായും സിഎസ്സി അക്കാദമിയുമായും ധാരണാപ്രതത്തിൽ ഒപ്പുവെച്ചു.
സേവനമനുഷ്ഠിച്ചവരെ സേവിക്കുന്നതിനായി ആരംഭിക്കുന്ന പ്രൊജക്റ്റ് ഹവായ് അനുഭവി കല്യാൺ കേന്ദ്രയുടെ ഉദ്ഘാടനം കൂടിയായിരുന്നു ഇന്ന്. പ്രതിരോധ പെൻഷൻകാർക്കും വിമുക്ത സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും പിന്തുണയും സേവനങ്ങളും നൽകുന്നതിനാണ് പ്രോജക്റ്റ് എച്ച്എകെകെ രൂപകൽപ്പന ചെയ്തിരിക്കുന്നത്