ഐസിഐസിഐ ലൊംബാര്‍ഡിന്റെ 2025 സാമ്പത്തിക വര്‍ഷത്തെ നികുതി കിഴിച്ചുള്ള ആദായം 2,500 കോടിയായി

New Update
 ICICI Lombard

കൊച്ചി : 2024 ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്ന ദീര്‍ഘകാല ഉത്പന്നങ്ങള്‍ ഐആര്‍ഡിഎഐയുടെ നിബന്ധന പ്രകാരം 1/n അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. അതിനാല്‍ 2025 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലേതുമായി താരതമ്യപ്പെടുത്താനാവില്ല.

Advertisment

കമ്പനിയുടെ മൊത്തം നേരിട്ടുള്ള പ്രീമിയ വരുമാനം(ജിഡിപിഐ) 2024 സാമ്പത്തിക വര്‍ഷത്തെ 247.76 ബില്യണ്‍ രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2025 സാമ്പത്തിക വര്‍ഷത്തില്‍ 268.33 ബില്യണായി. 8.3 ശതമാനം വര്‍ധന. ഇന്‍ഷുറന്‍സ് വ്യവസായത്തിലെ ശരാശരി വളര്‍ച്ചയായ 6.2 ശതമാനത്തേക്കാള്‍ കൂടുതലാണിത്. 1/n അക്കൗണ്ടിങ് മാനദണ്ഡം ഒഴിവാക്കിയാല്‍ 2025 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപിഐ 11 ശതമാനം വര്‍ധിച്ചു. 8.6 ശതമാനമെന്ന ഇന്‍ഷുറന്‍സ് മേഖലയിലെ ശരാശരി വളര്‍ച്ചയേക്കാള്‍ കൂടുതലാണിത്.


2024 സാമ്പത്തിക വര്‍ഷത്തെ 60.73 ബില്യണില്‍നിന്ന് 2025 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ കമ്പനിയുടെ ജിഡിപിഐ 62.11 ബില്യണായി. 2.3 ശതമാനം വളര്‍ച്ച. ഈ മേഖലയിലെ ശരാശരി വളര്‍ച്ച 1.7 ശതമാനമായിരുന്നു.


സംയോജിത അനുപാതം 2024 സാമ്പത്തിക വര്‍ഷത്തെ 103.3 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 2025ല്‍ 102.8 ശതമാനം ആയിരുന്നു. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള നാശ(സിഎടി)ത്തിന്റെ ആഘാതം 2025 സാമ്പത്തിക വര്‍ഷത്തില്‍ 0.94 ബില്യണും 2024 സാമ്പത്തിക വര്‍ഷത്തില്‍ 1.37 ബില്യണും മാറ്റിനിര്‍ത്തിയാല്‍ സംയോജിത അനുപാതം യഥാക്രമം 102.4 ശതമാനവും 102.5 ശതമാനവുമായിരുന്നു.


 2025 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ സംയോജിത അനുപാതം 102.5 ശതമാനമായിരുന്നു. 2024 സാമ്പത്തിക വര്‍ഷത്തിലെ നാലാംപാദത്തിലാകട്ടെ 102.3 ശതമാനവും. 

നികുതിക്ക് മുമ്പുള്ള ലാഭം (പിബിടി) 2024 സാമ്പത്തിക വര്‍ഷത്തെ 25.55 ബില്യണുമായി താരതമ്യം ചെയ്യുമ്പോള്‍ 2025 സാമ്പത്തിക വര്‍ഷത്തില്‍ 30 ശതമാനം വര്‍ധിച്ച് 33.21 ബില്യണിലെത്തി.


2024 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ 6.98 ബില്യണ്‍ രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 2025 നാലാം പാദത്തില്‍ പിബിടി 4.2 ശതമാനം കുറഞ്ഞ് 6.68 ബില്യണായി.

2024ലെ 5.51 ബില്യണ്‍ രൂപയില്‍നിന്ന് 2025 സാമ്പത്തിക വര്‍ഷത്തില്‍ മൂലധന നേട്ടം 8.02 ബില്യണായി ഉയര്‍ന്നു. 2025 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ 0.06 ബില്യണ്‍ രൂപയായിരുന്നു മൂലധന നേട്ടം. 2024 നാലാം പാദത്തില്‍ ഇത് 1.56 ബില്യണ്‍ രൂപയുമായിരുന്നു.

തല്‍ഫലമായി, നികുതിക്കുശേഷമുള്ള ലാഭം 2024ലെ 19.19 ബില്യണുമായി താരതമ്യം ചെയ്യുമ്പോള്‍ 2025 സാമ്പത്തിക വര്‍ഷത്തില്‍ 30.7 ശതമാനം വര്‍ധിച്ച് 25.08 ബില്യണിലെത്തി.


2024 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ 5.19 ബില്യണ്‍ രൂപയില്‍നിന്ന് 2025 സാമ്പത്തിക വര്‍ഷത്തെ നാലം പാദത്തില്‍ നികുതി കിഴിച്ചുള്ള ലാഭം 1.9 ശതമാനം കുറഞ്ഞ് 5.10 ബില്യണായി.

 
കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് 2025 സാമ്പത്തിക വര്‍ഷത്തേയ്ക്ക് ഓഹരിയൊന്നിന് ഏഴ് രൂപ അന്തിമ ലാഭവിഹിതം നിര്‍ദേശിച്ചു. വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരി ഉടമകളുടെ അംഗാകാരത്തിന് വിദേയമായി ലാഭവിഹിതം വിതരണം ചെയ്യും. അന്തിമ ലാഭവിഹിതം ഉള്‍പ്പടെ 2025 സാമ്പത്തിക വര്‍ഷം ഓഹരിയൊന്നിന് മൊത്തം 12.50 രൂപയാണ്.


പ്രതിയോഹരി വരുമാനം (ആര്‍ഒഎഇ) 2024 സാമ്പത്തിക വര്‍ഷത്തിലെ 17.2 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 2025 സാമ്പത്തിക വര്‍ഷം 19.1 ശതമാനമായിരുന്നു.

2024 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ 17.8 ശതമാനത്തില്‍നിന്ന് 2025 നാലാം പാദത്തില്‍ ആര്‍ഒഎഇ 14.5 ശതമാനമായിരുന്നു.

സോള്‍വന്‍സി അനുപാതം 2025 മാര്‍ച്ച് 31ലെ കണക്കനുസരിച്ച് 2.69X ആയിരുന്നു. 2024 ഡിസംബര്‍ 31ന് 2.36X ആയിരുന്നു. ഏറ്റവും കുറഞ്ഞ റെഗുലേറ്ററി ആവശ്യകതയായ 1.50 X എന്നതിനേക്കാള്‍ ഉയര്‍ന്നതാണിത്. 2024 മാര്‍ച്ച് 31ന് സോള്‍വന്‍സി അനുപാതം 2.62X ആയിരുന്നു. 

Advertisment