കൊച്ചി: അനിശ്ചിതമായ ഇന്നത്തെ സാമ്പത്തിക പശ്ചാത്തലത്തില്‍ ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ് സമ്പത്തു സംരക്ഷിക്കുന്നതിനൊപ്പം ഉറപ്പായ വരുമാനവും ലഭ്യമാക്കുന്ന ഐസിഐസിഐ പ്രൂ ഗിഫ്റ്റ് സെലക്ട് പദ്ധതി അവതരിപ്പിച്ചു. ഉയരുന്ന പണപ്പെരുപ്പം, വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കിടയിലൂടെയുള്ള നീക്കം, സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കല്‍ തുടങ്ങിയവ ലക്ഷ്യമാക്കുന്ന വ്യക്തികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന രീതിയിലാണ് പദ്ധതി അവതരിപ്പിച്ചിട്ടുള്ളത്.
ഉപഭോക്താക്കള്‍ക്ക് ദീര്‍ഘകാല സാമ്പത്തിക പ്രതീക്ഷകള്‍ ഉറപ്പോടെ കൈവരിക്കാന്‍ അവസരം ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ് ചീഫ് പ്രൊഡക്ട് ആന്‍റ് ഡിസ്ട്രിബ്യൂഷന്‍ ഓഫിസര്‍ അമിത് പാല്‍ട്ട പറഞ്ഞു.