New Update
/sathyam/media/media_files/KVE4GUdqdjQvYAmbvtlY.jpg)
കൊച്ചി : ഐഡിബിഐ ബാങ്ക്, തങ്ങളുടെ റിക്കവറി ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനായി, "സുഗം ഋൺ ഭുഗ്താൻ യോജന -II" എന്ന വൺ ടൈം സെറ്റിൽമെന്റ് പദ്ധതി പ്രഖ്യാപിച്ചു. ഈ പദ്ധതി 2022 മാർച്ച് 31 വരെ എൻപിഎ (നോൺ-പെർഫോമിംഗ് അസറ്റ്) ആയി തരംതിരിച്ച റീട്ടെയിൽ എൻപിഎ-കളെ ഉൾക്കൊള്ളുന്നു.
വായ്പയെടുക്കുന്നയാൾക്ക് അഗ്രഗേറ്റ് ഗ്രോസ് പ്രിൻസിപ്പൽ ഔട്ട്‍സ്റ്റാൻഡിങ് തുക ₹5 ലക്ഷവും അതിനു മുകളിലും, ₹5 കോടി വരെ ഉണ്ടായിരിക്കണം. (പദ്ധതിയിൽ വ്യക്തമാക്കിയിട്ടുള്ള മറ്റ് യോഗ്യതാ മാനദണ്ഡങ്ങൾക്ക് വിധേയമാണിത്). എൻപിഎ ആയി തരംതിരിച്ച അക്കൗണ്ടുകളുള്ളതും പദ്ധതിയുടെ നിബന്ധനകൾ അനുസരിച്ച് അവരുടെ കുടിശ്ശിക തീർപ്പാക്കാൻ തയ്യാറുള്ളതുമായ വായ്പക്കാർക്ക് നിയമനടപടികൾ ഒഴിവാക്കാൻ ഈ സംരംഭം ഒരു അവസരം നൽകുന്നു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us