ഇന്‍വെസ്കോ ബിസിനസ് സൈക്കിള്‍ ഫണ്ട് എന്‍എഫ്ഒ ഫെബ്രുവരി 20 വരെ

New Update
invesco fund

കൊച്ചി ഇന്‍വെസ്കോ മ്യൂച്വല്‍ ഫണ്ടിന്‍റെ ഓപ്പണ്‍ എന്‍ഡഡ് ഇക്വറ്റി പദ്ധതിയായ ഇന്‍വെസ്കൊ ബിസിനസ് സൈക്കിള്‍ ഫണ്ട് എന്‍എഫ്ഒ ഫെബ്രുവരി 20 വരെ നടത്തും.  

Advertisment

ബിസിനസ് സൈക്കിള്‍ അധിഷ്ഠിത നിക്ഷേപ തന്ത്രങ്ങള്‍ പിന്തുടരുന്ന   ഓഹരി, ഓഹരി അനുബന്ധ നിക്ഷേപങ്ങളിലൂടെ ദീര്‍ഘകാല മൂലധന നേട്ടം കൈവരിക്കുക എന്ന ലക്ഷ്യമാണ് മുന്നോട്ട് വെക്കുന്നത്.  

നിഫ്റ്റി 500 ടിഅര്‍ഐ ആണ് അടിസ്ഥാന സൂചിക.  ആയിരം രൂപയാണ് കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം. സിഐപി രീതിയില്‍ 500 രൂപയാണ് കുറഞ്ഞ നിക്ഷേപം.

Advertisment