/sathyam/media/media_files/2025/02/18/2fXUQ9OPSijNV9xGalvs.jpg)
കൊച്ചി: ഫെബ്രുവരി 21, 22 തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടിയില്‍ (ഐകെജിഎസ് 2025) കേരളത്തിന്റെ ടൂറിസം മേഖലയിലെ നിക്ഷേപ അവസരങ്ങള്‍ അവതരിപ്പിക്കും. വിനോദ സഞ്ചാരികള്‍ക്ക് വൈവിധ്യമാര്‍ന്ന ടൂറിസം ഉല്‍പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്ന എല്ലാ സീസണിനും അനുയോജ്യമായ ഡെസ്റ്റിനേഷന്‍ എന്ന കേരളത്തിന്റെ സവിശേഷതയാണ് ഉച്ചകോടിയില്‍ പ്രദര്‍ശിപ്പിക്കുക.
സംസ്ഥാനത്തെ വ്യവസായ നയത്തില്‍ മുന്‍ഗണനാ മേഖലകളിലൊായി കണക്കാക്കു ടൂറിസം മേഖലയിലേക്ക് രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും കൂടുതല്‍ നിക്ഷേപത്തിന് ഇത് വഴിയൊരുക്കും.
കേരളത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ നിര്‍ണായക സ്ഥാനമുള്ള ടൂറിസം മേഖല സംസ്ഥാനത്തിന്റെ ജിഡിപിയില്‍ 10 ശതമാനത്തിലധികം സംഭാവന ചെയ്യുുണ്ട്. 24% തൊഴിലും ഈ മേഖല നല്‍കുന്നു.
ആഗോള ടൂറിസം കേന്ദ്രമെന്ന നിലയില്‍ അടയാളപ്പെടുത്തിയിട്ടുള്ള കേരളം പ്രതിവര്‍ഷം ഏകദേശം 2.3 കോടി വിനോദസഞ്ചാരികളെയാണ് ആകര്‍ഷിക്കുന്നത്. 2024 ല്‍ 2,22,46,989 സഞ്ചാരികള്‍ കേരളത്തിലെത്തിയത്. ഐകെജിഎസ് 2025 ല്‍ കേരളത്തിന്റെ ഈ സാധ്യതകള്‍ നിക്ഷേപകര്‍ക്കു മുന്നില്‍ അവതരിപ്പിക്കും.
കായല്‍, ബീച്ചുകള്‍, ഹില്‍ സ്റ്റേഷനുകള്‍ എന്നിവയുള്‍പ്പെടെ സംസ്ഥാനത്തിന്റെ തനത് പ്രത്യേകതകള്‍ക്കു പുറമേ കേരള ടൂറിസം നടപ്പാക്കുന്ന നൂതന പദ്ധതികളും ഉല്‍പന്നങ്ങളും ആകര്‍ഷണങ്ങളും ഐകെജിഎസിലെ ടൂറിസം കേന്ദ്രീകൃത സെഷനുകളില്‍ പരിചയപ്പെടുത്തുകയും നിക്ഷേപ സാധ്യതകള്‍ ആരായുകയും ചെയ്യും.
21 ന് ഉച്ചയ്ക്ക് 2 ന് മെഡിക്കല്‍ എക്‌സലന്‍സ്, ആയുര്‍വേദ, വെല്‍നസ് ടൂറിസം എന്നിവയുടെ ആഗോള കവാടം എന്ന വിഷയത്തിലും 22 ന് രാവിലെ 10 ന് സുസ്ഥിര ടൂറിസത്തിന്റെയും ഉത്തരവാദിത്ത വ്യവസായത്തിന്റെയും കേന്ദ്രം എന്ന വിഷയത്തിലും പാനല്‍ ചര്‍ച്ചകള്‍ നടക്കും.
വ്യവസായ വാണിജ്യ വകുപ്പിന് വേണ്ടി കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനാണ് (കെഎസ്ഐഡിസി) ഉച്ചകോടി സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഐകെജിഎസ് 2025 ഉദ്ഘാടനം ചെയ്യും. വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും.
ആയുര്‍വേദ-വെല്‍നെസ്-ഹോസ്പിറ്റാലിറ്റി മേഖല, ഹെല്‍ത്ത് ടൂറിസം എന്നിവയിലെ കേരളത്തിന്റെ നിക്ഷേപ സാധ്യതകള്‍ ഏറെ വലുതാണ്. സംസ്ഥാനത്തുടനീളം പുതുതായി തിരിച്ചറിഞ്ഞ ഡെസ്റ്റിനേഷനുകള്‍, അവയുടെ വികസന സാധ്യതകള്‍, പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള സുസ്ഥിര ഉത്തരവാദിത്ത ടൂറിസം പദ്ധതി എിവയും ആകര്‍ഷണങ്ങളാണ്.
മൈസ് ടൂറിസം, വെഡ്ഡിങ് ഡെസ്റ്റിനേഷന്‍ എിവയാണ് പുതുതായി നിക്ഷേപ സാധ്യത മുന്നോട്ടുവയ്ക്കു മറ്റ് രണ്ട് മേഖലകള്‍. ആഡംബരവും വിനോദവും സംയോജിപ്പിച്ചുകൊണ്ട് ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിനും മൈസ് ടൂറിസത്തിനും (മീറ്റിംഗുകള്‍, സമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍) കേരളം പ്രധാന കേന്ദ്രമായി മാറിയിരിക്കുന്നു. കൂടുതല്‍ ഇന്ത്യക്കാരും വിദേശികളും വെഡ്ഡിങ് ഡെസ്റ്റിനേഷനായി കേരളത്തെ തെരഞ്ഞെടുക്കുന്ന പ്രവണതയും വര്‍ധിച്ചു വരുന്നു. മനോഹരമായ ഭൂപ്രകൃതി, ലോകോത്തര സൗകര്യങ്ങള്‍, പാരമ്പര്യത്തിന്റെയും ആധുനികതയുടെയും സംയോജനം എന്നിവയാല്‍ വേറിട്ട അനുഭവം തേടുന്ന ഇവന്റ്-വെഡ്ഡിങ് പ്ലാനര്‍മാര്‍, ദമ്പതികള്‍, കോര്‍പ്പറേറ്റ് ക്ലയന്റുകള്‍ എിവരെ സംസ്ഥാനം ആകര്‍ഷിക്കുന്നു.
രാജ്യത്ത് ഏറ്റവുമധികം ഫൈവ് സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ കേരളത്തിലാണ്. ഇക്കോ-ടൂറിസം, അഡ്വഞ്ചര്‍ ടൂറിസം, ആഡംബര റിസോര്‍ട്ടുകള്‍, ഹൗസ് ബോട്ടുകള്‍, കാരവന്‍, പ്ലാന്റേഷന്‍, ജംഗിള്‍ റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ എന്നിവയില്‍ വലിയ നിക്ഷേപ അവസരങ്ങളാണ് സംസ്ഥാനത്തിന്റെ ടൂറിസം മേഖല നല്‍കുന്നത്. സ്ത്രീ സൗഹൃദ ടൂര്‍ പാക്കേജുകള്‍, സാംസ്‌കാരിക-പൈതൃക ടൂറിസം എന്നിവയും സംസ്ഥാനത്തിന്റെ ആകര്‍ഷണങ്ങളാണ്. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍, ലോജിസ്റ്റിക്‌സ്, ഡിജിറ്റല്‍ കണക്റ്റിവിറ്റി എന്നിവയുള്ള അറിയപ്പെടാത്ത ഡെസ്റ്റിനേഷനുകളെയും പരിചയപ്പെടുത്തും.
കോവിഡിനു ശേഷം ആഗോള സഞ്ചാരികള്‍ തെരഞ്ഞെടുക്കു പ്രധാന ഡെസ്റ്റിനേഷനുകളിലൊന്ന് കേരളമാണ്. പാക്കേജുകളിലെ വൈവിധ്യം, പ്രകൃതിസൗഹൃദ ടൂറിസം, കാലാവസ്ഥ, മികച്ച വായുഗുണ നിലവാരം, ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ എിവ കേരളത്തിന് അനുകൂല ഘടകങ്ങളാണ്. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് അടുത്തിടെ അന്താരാഷ്ട്ര തലത്തില്‍ നടത്തിയ നിരവധി സര്‍വേകളില്‍ കേരളത്തിന് മികച്ച നേട്ടമുണ്ടാക്കാനായി.
കൊച്ചി ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കവെന്‍ഷന്‍ സെന്ററിലാണ് ഇന്‍വസ്റ്റ് കേരള ഉച്ചകോടി നടക്കുന്നത്. കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, ഉത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ആഗോളതലത്തിലുള്ള ബിസിനസ് നയകര്‍ത്താക്കള്‍, നിക്ഷേപകര്‍, സംരംഭകര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 25 പ്രത്യേക സെഷനുകള്‍, ആറ് രാജ്യങ്ങളുടെ സഹകരണം, 3000 പ്രതിനിധികള്‍, നൂറിലധികം പ്രദര്‍ശനങ്ങള്‍, കരകൗശല-പരമ്പരാഗത വസ്തുക്കളുടെ പ്രദര്‍ശനം തുടങ്ങിയവ ദ്വിദിന ഉച്ചകോടിയില്‍ നടക്കും.