ജില്ലയിൽ പുതിയ രണ്ട് ബ്രാഞ്ചുകൾ തുറന്ന് ഇസാഫ് ബാങ്ക്

New Update
Photo 1

കൊച്ചി: തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പുതിയ രണ്ട് ബ്രാഞ്ചുകൾ ചിറ്റൂരും എളമക്കരയിലും പ്രവർത്തനമാരംഭിച്ചു. ചിറ്റൂർ റോഡിലെ ബ്രാഞ്ച് ഹൈബി ഈഡൻ എംപിയും ചെറുപുഷ്പം പള്ളിയ്ക്ക് സമീപമുള്ള എളമക്കര ബ്രാഞ്ച് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് ചെയർമാൻ പി ആർ രവിമോഹനും ഉദ്‌ഘാടനം ചെയ്തു.

Advertisment

ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ ഡോ. കെ പോൾ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭാ കൗൺസിലർ സുധ ദിലീപ്കുമാർ, ഇസാഫ് ഫിനാൻഷ്യൽ ഹോൾഡിങ്‌സ് ഡയറക്ടർ വിക്രമൻ അമ്പലക്കാട്ട്, ഇസാഫ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സുദേവ് കുമാർ വി, ബ്രാഞ്ച് ബാങ്കിങ് കേരള ഹെഡ് ശ്രീകാന്ത് സി കെ,

റീജണൽ ഹെഡ് പ്രദീപ് നായർ, ക്ലസ്റ്റർ ഹെഡ് ശ്രീജേഷ് ഗംഗാധരൻ, സ്കൈലാർക്ക് പ്രിന്റേഴ്‌സ് എംഡി തോമസ് കെ ജെ, വൈഎംസിഎ പ്രസിഡന്റ് മാത്യു മുണ്ടാട്ട്, ചെറുപുഷ്പം പള്ളി വികാരി ഫാ. പാട്രിക് പയസ്, അൽ അമീൻ കോളേജ് റിട്ട. പ്രിൻസിപ്പൽ പ്രൊഫ. സി ഐ അബ്ദുൾ റഹിമാൻ, എളമക്കര എസ്എച്ച്ഒ ഹരികൃഷ്ണൻ കെ ബി എന്നിവർ പ്രസംഗിച്ചു.

Advertisment