കൊട്ടക് ലൈഫ് ഇന്‍ഷുറന്‍സിന്റെ ഡ്യുവല്‍ ജനറേഷന്‍ സേവിങ്‌സ് പ്ലാന്‍: കൊട്ടക് ജെന്‍2ജെന്‍ ഇന്‍കം പ്ലാന്‍ അവതരിപ്പിച്ചു

New Update
kotak mahindra.jpg

മുംബൈ : കൊട്ടക് മഹീന്ദ്ര ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്(കൊട്ടക് ലൈഫ്) പുതിയ നിക്ഷേപ പദ്ധതി അവതരിപ്പിച്ചു. സമഗ്രമായ സാമ്പത്തിക പരിരക്ഷ നല്‍കുന്നതിന് രൂപകല്പന ചെയ്തിരിക്കുന്ന ഒരു നോണ്‍ ലിങ്ക്ഡ് സേവിങ്‌സ് പ്ലാന്‍ ആയ കൊട്ടക് ജെന്‍2ജെന്‍ ഇന്‍കം പദ്ധതിയാണ് അവതരിപ്പിച്ചത്. 

Advertisment

ലെഗസി ഓപ്ഷന്‍ തിരിഞ്ഞെടുക്കുന്നതിലൂടെ ഒരൊറ്റ പ്ലാനില്‍ രണ്ട് തലമുറകള്‍ക്കുള്ള വരുമാനവും പരിരക്ഷയും ലഭിക്കും. ഇതാദ്യമായാണ് ഇത്തരത്തിലുള്ള പ്ലാന്‍ ഒരു ഇന്‍ഷുറന്‍സ് കമ്പനി അവതരിപ്പിക്കുന്നത്.

വിരമിക്കല്‍ സമ്പാദ്യം മികച്ച രീതിയില്‍ നേടുന്നത് മുതല്‍ അടുത്ത തലമുറയ്ക്കായി സമ്പത്ത് കൈമാറ്റത്തിന്റെ ഒരു പാരമ്പര്യം സൃഷ്ടിക്കുന്നത് ഉള്‍പ്പടെ വൈവിധ്യമാര്‍ന്ന സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി രൂപകല്പന ചെയ്തിട്ടുള്ള നാല് വ്യത്യസ്ത പ്ലാന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു.