പുതിയ നിക്ഷേപകര്‍ക്കായി അഞ്ചു പദ്ധതികള്‍ പുനരവതരിപ്പിച്ച് എല്‍ഐസി മ്യൂച്വല്‍ ഫണ്ട്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
lic

കൊച്ചി: എല്‍ഐസി മ്യൂച്വല്‍ ഫണ്ട് പുതു തലമുറ നിക്ഷേപകര്‍ക്കായി അഞ്ചു പദ്ധതികള്‍ പുനരവതരിപ്പിച്ചു. എല്‍ഐസി എംഎഫ് ഫോക്കസ്ഡ് ഫണ്ട്, എല്‍ഐസി എംഎഫ് വാല്യൂ ഫണ്ട്, എല്‍ഐസി എംഎഫ് സ്‌മോള്‍ കാപ് ഫണ്ട്, എല്‍ഐസി എംഎഫ് മള്‍ട്ടി അസെറ്റ് അലോക്കേഷന്‍ ഫണ്ട്, എല്‍ഐസി എംഎഫ് ഡിവിഡന്റ് യീല്‍ഡ് ഫണ്ട് എന്നിവയാണ് അഞ്ചു ഫണ്ടുകള്‍.

Advertisment

വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് നവീന നിക്ഷേപ തന്ത്രങ്ങളോടെ പുനരവതരിപ്പിക്കുന്ന ഈ ഫണ്ടുകള്‍ കൂടുതല്‍ വളര്‍ച്ചാ സാധ്യതയും മെച്ചപ്പെട്ട പ്രകടനവും കാഴ്ച വെക്കുന്നതിനാല്‍  വ്യത്യസ്തമായ ധന ആവശ്യങ്ങളുള്ള പുതിയ തലമുറ നിക്ഷേപകര്‍ക്ക് തീര്‍ത്തും അനുയോജ്യമായിരിക്കുമെന്ന്്  എല്‍ഐസി എംഎഫ് മ്യൂച്വല്‍ ഫണ്ട് എഎംസി ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ യോഗേഷ് പാട്ടീല്‍ പറഞ്ഞു.


2025 ഏപ്രിലിലെ കണക്കുകള്‍ പ്രകാരം 15 ഇക്വിറ്റി ഫണ്ടുകളും 9 ഡെറ്റ് ഫണ്ടുകളും 6 ഹൈബ്രിഡ് ഫണ്ടുകളും 10 ഇടിഎഫുകളും ഉള്‍പ്പടെ 41 ഫണ്ടുകളാണ് എല്‍ഐസി മ്യൂച്വല്‍ ഫണ്ട് കൈകകാര്യം ചെയ്യുന്നത്. പ്രതിമാസം 100 കോടിയിലേറെ രൂപയുടെ എസ്‌ഐപി വരവുണ്ട്. 2025 മാര്‍ച്ച് മാസം 33,854 കോടിരൂപയുടെ ആസ്തികളാണ് എല്‍ഐസി മ്യൂച്വല്‍ ഫണ്ട് കൈകാര്യം ചെയ്തിരുന്നതെങ്കില്‍ 2025 ഏപ്രില്‍ മാസമായപ്പോള്‍ ഇത്   11 ശതമാനം വളര്‍ന്ന്  37,554 കോടി രൂപയുടേതായി.