എസ്ബിഐ ജനറലിന്റെ മോട്ടോര്‍ ഇന്‍ഷുറന്‍സിനൊപ്പം മഴക്കാല വാഹന യാത്രകള്‍ സുരക്ഷിതമാക്കാം

New Update
motor banner-02
കൊച്ചി: മഴക്കാലത്ത് വാഹനങ്ങള്‍ക്കുണ്ടായേക്കാവുന്ന പ്രശ്‌നങ്ങളില്‍ നിന്നും സുരക്ഷ ഉറപ്പാക്കാനായി എസ്ബിഐ ജനറല്‍ മോട്ടോര്‍ ഇന്‍ഷുറന്‍സ് സമഗ്ര ഇന്‍ഷുറന്‍സ് പോളിസി അവതരിപ്പിച്ചു. വെള്ളക്കെട്ട്, പ്രളയം തുടങ്ങിയ അവസരങ്ങളില്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് വലിയ നാശനഷ്ടങ്ങള്‍ സംഭവിക്കാന്‍ കാരണമാകും. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ വാഹനങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ ഈ ഇന്‍ഷുറന്‍സ് പോളിസി വഴി ക്ലെയിം ചെയ്യാം. ഇലക്ട്രിക്ക് വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ആഡ് ഓണ്‍ അല്ലെങ്കില്‍ റൈഡര്‍ ഫീച്ചറായി ബാറ്ററി കവറേജ് പോളിസി വാങ്ങാം. മറ്റ് ഇന്‍ഷുറന്‍സ് ദാതാക്കള്‍ നല്‍ക്കാത്ത ഈ കവറേജ് എസബിഐ ജനറല്‍ ഇന്‍ഷുറന്‍സ് വഴി ലഭിക്കും.
Advertisment
ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടെങ്കിലും മഴക്കാലത്ത് വാഹന യാത്രകളില്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം. വെള്ളക്കെട്ടുകളിലേക്കുള്ള യാത്ര ഒഴിവാക്കണം. ഓരോ യാത്രക്കു മുന്‍പും വാഹനത്തിന്റെ ലൈറ്റുകള്‍, ബ്രേക്കുകള്‍, ടയറുകള്‍ എന്നിവ പരിശോധിക്കുക. സുരക്ഷിതമായ ഡ്രൈവിങ് തന്നെയാണ് ഏറ്റവും വലിയ പ്രതിരോധം.
മഴക്കാലം പലപ്പോഴും വാഹനങ്ങള്‍ക്ക് കഠിനമേറിയതാണ്. എന്നാല്‍ ശരിയായ ഇന്‍ഷുറന്‍സും ചെറിയ മുന്‍കരുതലുകളും സ്വീകരിച്ചാല്‍ മഴക്കാല യാത്രകള്‍ സുരക്ഷിതമാക്കാമെന്ന് എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഉദയന്‍ ജോഷി പറഞ്ഞു. വാഹന ഉടമകള്‍ അവരുടെ ഇന്‍ഷുറന്‍സ് പോളിസികളില്‍ മഴക്കാല സംരക്ഷണ കവറേജുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തിഗത- ബിസിനസ് ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ നിരവധി ഇന്‍ഷുറന്‍സ് പോളിസികളാണ് എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് നല്‍കുന്നത്. സമഗ്ര മോട്ടോര്‍ ഇന്‍ഷുറന്‍സ് മുതല്‍ എഞ്ചിന്‍ പ്രൊട്ടക്ഷന്‍, സീറോ ഡിപ്രീസിയേഷന്‍, റോഡ്‌സൈഡ് അസിസ്റ്റന്‍സ് പോലുള്ള ആഡ് ഓണുകള്‍ ഉള്‍പ്പെടുത്തിയുള്ള തേര്‍ഡ് പാര്‍ട്ടി പോളിസികളും വഴിയാണ് എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് സുരക്ഷിതമായ യാത്രയ്ക്കുള്ള ഉറപ്പ് നല്‍കുന്നത്.
Advertisment