നിയോലൈറ്റ് സെഡ്കെഡബ്ല്യു ലൈറ്റിംഗ്സ് ലിമിറ്റഡ് ഐപിഒയ്ക്ക്

New Update
ipo

കൊച്ചി:   ഓട്ടോമോട്ടീവ് ലൈറ്റിങ് ഉല്‍പ്പന്നങ്ങളുടെ മുന്നിര നിര്‍മ്മാതാക്കളും ആഗോള വിതരണക്കാരുമായ നിയോലൈറ്റ് സെഡ്കെഡബ്ല്യു ലൈറ്റിംഗ്സ് ലിമിറ്റഡ് പ്രാഥമിക പൊതു ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാരംഭ രേഖകള്‍ (ഡിആര്‍എച്ച്പി) സമര്‍്പ്പിച്ചു. ഐപിഒയിലൂടെ 600 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Advertisment

400 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 200 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 75 കോടി രൂപയുടെ പ്രീ- ഐപിഒ പ്ലേസ്മെന്‍റിനും കമ്പനിക്ക് പദ്ധതിയുണ്ട്.

ആനന്ദ് രതി അഡ്വൈസേഴ്സ് ലിമിറ്റഡ്, സിസ്റ്റമാറ്റിക്സ് കോര്‍പ്പറേറ്റ് സര്‍വീസസ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.

Advertisment