2025 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ 99.60 ശതമാനം ക്ലെയിം സെറ്റില്‍മെന്‍റ് നിരക്കുമായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ്

New Update
icici bank new

കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്2025ഏപ്രില്‍ മുതല്‍ജൂണ്‍ വരെയുള്ള കാലയളവില്‍ ഈ മേഖലയിലെ ഏറ്റവും ഉയര്‍ന്ന 99.60ശതമാനം എന്ന ക്ലെയിം സെറ്റില്‍മെന്‍റ് നിരക്ക് രേഖപ്പെടുത്തി. പ്രത്യേകിച്ച് അന്വേഷണം ആവശ്യമില്ലാത്ത ഡെത്ത്ക്ലെയിമുകള്‍ തീര്‍പ്പാക്കാന്‍ കമ്പനിക്ക് ശരാശരി 1.1ദിവസം മാത്രമാണ് എടുത്തത്.

Advertisment

ഇന്‍ഷുറന്‍സ് വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നത് ക്ലെയിമുകളിലൂടെയാണ്. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ്ഓരോ ക്ലെയിമും വളരെ ശ്രദ്ധയോടെയും വേഗത്തിലും കൈകാര്യം ചെയ്യുന്നു.  2026 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തിലെ 99.60 ശതമാനം ക്ലെയിം സെറ്റില്‍മെന്‍റ് നിരക്ക് ഇത് വ്യക്തമാക്കുന്നു. ഈ കാലയളവില്‍ 406.89 കോടി രൂപയുടെ ഡെത്ത്ക്ലെയിമുകളാണ് കമ്പനി തീര്‍പ്പാക്കിയത്.ഡാറ്റാ അനലിറ്റിക്സ്കൃത്രിമബുദ്ധിമെഷീന്‍ ലേണിംഗ് തുടങ്ങിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തികൊണ്ട് ക്ലെയിമുകള്‍ വേഗത്തിലും കാര്യക്ഷമമായും പ്രോസസ് ചെയ്യുന്നുവെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന്‍റെ ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ അമീഷ് ബാങ്കര്‍ പറഞ്ഞു.

'ക്ലെയിം ഫോര്‍ ഷുവര്‍'സേവനം എന്ന പദ്ധതിയുടെ ഭാഗമായി ആവശ്യമായ എല്ലാ രേഖകളും ലഭിച്ച ശേഷം ഒരു ദിവസത്തിനുള്ളില്‍ അര്‍ഹതയുള്ള എല്ലാ ക്ലെയിമുകളും തീര്‍പ്പാക്കുമെന്ന് കമ്പനി ഉറപ്പ് നല്‍കുന്നു.2026സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ ഈ പദ്ധതിയിലൂടെ74.72കോടി രൂപയുടെ ക്ലെയിമുകളാണ് കമ്പനി തീര്‍പ്പാക്കിയത്.

ക്ലെയിം അപേക്ഷകരെ തടസ്സങ്ങളില്ലാതെ ക്ലെയിമുകള്‍ സമര്‍പ്പിക്കാനും ട്രാക്ക് ചെയ്യാനും കമ്പനിയുടെ ഡിജിറ്റല്‍ സംവിധാനങ്ങള്‍ സഹായിക്കുന്നു.

Advertisment