സുതാര്യതക്ക് ഊന്നൽ നൽകി പഞ്ചാബ് നാഷണൽ ബാങ്ക്: പുതിയ വിജിലൻസ് മാനുവലും ഡിജിറ്റൽ സംരംഭങ്ങളും പുറത്തിറക്കി

New Update
Image

ഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) "വിജിലൻസ് മാനുവൽ 2025"-ൻ്റെ അഞ്ചാം പതിപ്പും "പിഎൻബി വിജിൽ" മാസികയുടെ പുതിയ ലക്കവും പ്രകാശനം ചെയ്‌തു. കേന്ദ്ര വിജിലൻസ് കമ്മീഷണർ പ്രവീൺ കുമാർ ശ്രീവാസ്‌തവയുടെ സന്ദർശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിലാണ് ഇവ പ്രകാശനം ചെയ്‌തത്.

Advertisment

സ്റ്റാഫ് അക്കൗണ്ടബിലിറ്റി പോർട്ടലിൻ്റെ എൻഡ്-ടു-എൻഡ് ഡിജിറ്റൈസേഷൻ, കോൺഡക്‌ട് റിസ്‌ക്‌ ഫ്രെയിംവർക്ക്, പിഎം സ്വാനിധി പദ്ധതിക്കായുള്ള ഡിജിറ്റൽ സംവിധാനം എന്നിവയുടെ  ഉദ്ഘാടനവും നടന്നു. ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ജീവനക്കാരെ 'വിജിലൻസ് വാരിയേഴ്‌സ്' ആയി ആദരിക്കുകയും ചെയ്‌തു.

ശരിയായത് ചെയ്യാനുള്ള പ്രതിബദ്ധതയാൽ നയിക്കപ്പെടുന്ന ഒരു വിജിലൻസ് സംസ്‌കാരം കെട്ടിപ്പടുക്കണമെന്ന്  കേന്ദ്ര വിജിലൻസ് കമ്മീഷണർ പ്രവീൺ കുമാർ ശ്രീവാസ്‌തവ പറഞ്ഞു.
 
ഒക്ടോബർ 27-ന് ഒരു ലക്ഷത്തിലധികം ജീവനക്കാരെയും ഉപഭോക്താക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ദേശീയ സമഗ്രതാ പ്രതിജ്ഞയോടെയാണ് വിജിലൻസ് ബോധവൽക്കരണ വാരം ആരംഭിച്ചത്. 11,000 എടിഎമ്മുകളിലും, മൊബൈൽ ആപ്പുകളിലും, 8,000 ഗ്രാമസഭകളിലും വിജിലൻസ് സന്ദേശങ്ങൾ എത്തിച്ചു. 4,300 യൂണിറ്റ് രക്തം ശേഖരിച്ച രക്തദാന ക്യാമ്പുകളും സംഘടിപ്പിച്ചു.

Advertisment