New Update
/sathyam/media/media_files/2024/12/13/WD8BmLrMWEdVn4HpWQ4E.png)
മുംബൈ: ഡിജിറ്റൽ-ഫസ്റ്റ് സമീപനം, ഉപഭോക്തൃ കേന്ദ്രീകൃത ഉൽപ്പന്നങ്ങൾ, വൈവിധ്യമാർന്ന വിതരണ തന്ത്രം എന്നിവയുടെ അടിസ്ഥാനത്തിൽ റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (കമ്പനി) 2024-25 സാമ്പത്തിക വർഷത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ശക്തമായ റിസ്ക് മാനേജ്മെന്റ് സമ്പ്രദായങ്ങൾ നിലനിർത്തിക്കൊണ്ട് റീട്ടെയിൽ, കോർപ്പറേറ്റ്, സർക്കാർ ബിസിനസ്സ് വിഭാഗങ്ങളിലുടനീളം റിലയൻസ് ജനറൽ ഇൻഷുറൻസ് അതിന്റെ കാൽപ്പാട് വിപുലീകരിക്കുന്നത് തുടർന്നു.
Advertisment
ഏകദേശം 4 വർഷമായി ഐബിസിക്ക് കീഴിൽ ശക്തമായ പ്രതിസന്ധി നേരിടുന്ന കമ്പനിയെ ഇൻഡസ്ഇൻഡ് ഇന്റർനാഷണൽ ഹോൾഡിംഗ്സ് ലിമിറ്റഡ് (ഐഐഎച്ച്എൽ) ഏറ്റെടുത്തു. കമ്പനിയുടെ സ്ഥാനം പുനരുജ്ജീവിപ്പിക്കുന്നതിനായി, പുതിയ പ്രൊമോട്ടർ ഇതിനകം 300 കോടി രൂപയുടെ മൂലധനം നിക്ഷേപിച്ചിട്ടുണ്ട്. ഇൻഷ്വറൻസ് ബിസിനസിലെ പ്രധാന നേട്ടങ്ങളിലൊന്നായ വിതരണ ചാനൽ, വിശാലമായ പാൻ-ഇന്ത്യ ശൃംഖലയിലേക്കുള്ള പ്രൊമോട്ടറുടെ അംഗീകാരവും കമ്പനിയുടെ വ്യാപ്തി വർദ്ധിപ്പിക്കും.