New Update
/sathyam/media/media_files/2024/12/11/D00ZCycrmWjLGGJsBj8r.webp)
കൊച്ചി: സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായി വിവിധ മേഖലകളിലും വിഷയങ്ങളിലും വൈദഗ്ധ്യമുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ കണ്‍സള്‍ട്ടന്‍സി കമ്പനിയായ ആര്‍വി എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്‍റ്സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാഥമിക രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.
Advertisment
ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി 202.5 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ 67,50,000 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സെന്‍ട്രം ക്യാപ്പിറ്റല്‍ ലിമിറ്റഡ്, ആംബിറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.