/sathyam/media/media_files/2025/12/16/picture-from-the-event-3-2025-12-16-20-50-21.jpeg)
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഡിജിറ്റല്‍ പ്ലാറ്റ്ഫോമിന്റെ പുതിയ പതിപ്പായ യോനോ 2.0 അവതരിപ്പിച്ചു. മൊബൈല്‍ ബാങ്കിംഗും നെറ്റ് ബാങ്കിംഗും ഉള്‍ക്കൊള്ളുന്ന ഈ പുതിയ പ്ലാറ്റ്ഫോം കഴിഞ്ഞ എട്ട് വര്‍ഷങ്ങളായുള്ള യോനോയുടെ മാറ്റങ്ങള്‍ക്ക് പുതു ഊര്‍ജം പകരുകയും 50 കോടിയിലധികം വരുന്ന ഉപഭോക്താക്ക് മികച്ച സേവനങ്ങള്‍ ഉറപ്പാക്കുകയും ചെയ്യും. ഒരൊറ്റ ഇന്റര്‍ഫേസില്‍ മൊബൈല്‍ ബാങ്കിംഗും ഇന്റര്‍നെറ്റ് ബാങ്കിംഗും ഉറപ്പാക്കുന്നതിലൂടെ രണ്ട് തരത്തിലുള്ള ഇടപാടുകള്‍ ഒരൊറ്റ ആപ്പില്‍ സാധ്യമാക്കുകയാണ് യോനോ 2.0. ഒരു മൊബൈല്‍ ആപ്പിനപ്പുറമായി ഒരു സമഗ്ര ഡിജിറ്റല്‍ ബാങ്കിംഗ് ഇക്കോസിസ്റ്റമാണ് ഇതിലൂടെ എസ്ബിഐ ലക്ഷ്യമിടുന്നത്.
നിലവില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും ലഭിക്കുന്ന പുതിയ യോനോ ആപ്പ് ഉടന്‍ തന്നെ 15 ഭാഷകളിലേക്ക് കൂടി വിപുലീകരിക്കും. ഇതിലൂടെ എല്ലാവര്‍ക്കും ലളിതമായ ബാങ്കിംഗ് ഉറപ്പാക്കാനാകും. കെവൈസി, റീ-കെവൈസി നടപടികള്‍ ലളിതമാക്കണമെന്ന എസ്ബിഐ ചെയര്‍മാന്‍ സി.എസ്. ഷെട്ടിയുടെ കാഴ്ച്ചപ്പാടിന് അനുസൃതമായി ആവര്‍ത്തിച്ചുള്ള വെരിഫിക്കേഷനുകള്‍ ഒഴിവാക്കുന്ന തരത്തിലാണ് ഇതിന്റെ രൂപകല്‍പ്പന. കൂടാതെ ഇനി മുതല്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനം ഇല്ലാതെ തന്നെ മൊബൈല്‍ ബാങ്കിംഗ് സാധ്യമാകും.
സൈബര്‍ തട്ടിപ്പുകളില്‍ നിന്നും സുരക്ഷ ഉറപ്പാക്കുന്നതിനായി ഉപഭോക്താവിന്റെ എല്ലാ അക്കൗണ്ടുകള്‍ക്കും ഇലക്ട്രോണിക് ലോക്ക് സംവിധാനമായ സെക്വര്‍ ലോക്കും പുതിയ യോനോ ആപ്പിലുണ്ട്. ഇതിന് പുറമെ ഓരോ ഘട്ടത്തിലും സുരക്ഷ ഉറപ്പാക്കുന്ന ഡെവലപ്‌മെന്റ്, സെക്യൂരിറ്റി, ഓപ്പറേഷന്‍സ് സമീപനവും കേന്ദ്രീകൃത ഓതന്റിഫിക്കേഷനും ഇതിലുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us