കൊച്ചി: വിവിധ തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചും അവയില്‍ നിന്നും സ്വയം എങ്ങനെ സംരക്ഷിക്കാമെന്നതിനെക്കുറിച്ചും നിക്ഷേപകരെ ബോധവല്‍ക്കരിക്കാന്‍ സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) (സെബി) രാജ്യവ്യാപകമായി നിക്ഷേപക അവബോധ കാമ്പയിന്‍ സെബി വേഴ്‌സസ് സ്്കാം ആരംഭിച്ചു.
സെക്യൂരിറ്റീസ് മാര്‍ക്കറ്റിലെ തട്ടിപ്പുകളില്‍ നിന്ന് ചെറുകിട നിക്ഷേപകരെ സംരക്ഷിക്കുന്നതിനുള്ള സെബിയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സംരംഭം. സെബിയുടെ നിയന്ത്രണ മേല്‍നോട്ടത്തിനും കീഴില്‍ എന്‍എസ്ഇ (നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ്) ഈ കാമ്പെയ്നിനെ പിന്തുണയ്ക്കുന്നതിനായി സമഗ്ര നിക്ഷേപക സംരക്ഷണ ഡ്രൈവ് ആരംഭിച്ചു.
സെബിയുടെ ആഭിമുഖ്യത്തില്‍ എന്‍എസ്ഇ മാധ്യമ പ്ലാറ്റ്ഫോമുകളുടെ സംയോജനം ഉപയോഗപ്പെടുത്തും. ഫിസിക്കല്‍, ഡിജിറ്റല്‍, ഹൈബ്രിഡ് മോഡുകളിലൂടെ നടത്തുന്ന നിക്ഷേപക അവബോധ പരിപാടികളിലൂടെയും നിക്ഷേപക അവബോധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കും.