ഭാരത സർക്കാറിന്‍റെ സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം ഇപ്പോൾ എച്ച്.ഡി.എഫ്.സി. ബാങ്കിലും

New Update
hdfc bank

കൊച്ചി: ഇന്ത്യയിലെ മുൻനിര സ്വകാര്യ മേഖലാ ബാങ്കായ എച്ച് .ഡി.എഫ്.സി. ബാങ്ക്, വയോജനങ്ങൾക്കായി ഭാരത സർക്കാർ നടത്തുന്ന ഒരു സമ്പാദ്യ പദ്ധതിയായ സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീമിന് (എസ്.സി.എസ്.എസ്.) കീഴിൽ ഇനിമേൽ നിക്ഷേപങ്ങൾ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചു. 

Advertisment

എച്ച് .ഡി.എഫ്.സി. ബാങ്ക് ഭാരത സർക്കാറിന്‍റെ ഒരു ഏജൻസി ബാങ്കായി പ്രവർത്തിക്കുകയും സ്‌കീം നിക്ഷേപങ്ങൾ നേടിയെടുക്കാൻ സഹായിക്കുകയും, അതോടൊപ്പം ഉപഭോക്താക്കൾക്ക് ആയാസരഹിതമായ സേവനം പ്രദാനം ചെയ്യുകയും ചെയ്യും. അർഹരായ എല്ലാ ഉപഭോക്താക്കൾക്കും ബാങ്കിന്‍റെ ഏത് ശാഖ സന്ദർശിച്ചും എസ്.സി.എസ്.എസ്.ന് അപേക്ഷിക്കാം. 

Advertisment