ഉപഭോക്താക്കളല്ലാത്തവര്‍ക്കും യുപിഐ സംവിധാനത്തിലൂടെ സ്ഥിരനിക്ഷേപം തുടങ്ങാന്‍ സൗകര്യമൊരുക്കി സൗത്ത് ഇന്ത്യന്‍ ബാങ്ക്

New Update
south indian bank-2

കൊച്ചി: ഉപഭോക്താക്കളല്ലാത്തവര്‍ക്കും യുപിഐ സംവിധാനത്തിലൂടെ സ്ഥിരനിക്ഷേപം തുടങ്ങാന്‍ സൗകര്യമൊരുക്കി സൗത്ത് ഇന്ത്യന്‍ ബാങ്ക്. 'എസ്‌ഐബി ക്വിക്ക് എഫ്ഡി'യിലൂടെ ഓണ്‍ലൈന്‍ ആയി ആര്‍ക്കും സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ സ്ഥിരനിക്ഷേപം നടത്താം. പ്രശ്‌നരഹിതവും ലളിതവുമായ ഡിജിറ്റല്‍ ബാങ്കിങ് പരിഹാരങ്ങള്‍ ഏവര്‍ക്കും ലഭ്യമാക്കുകയെന്ന ബാങ്ക് നയത്തിന്റെ ഭാഗമായാണ് സേവനം തുടങ്ങുന്നത്.
 
എസ്‌ഐബി ക്വിക്ക് എഫ്ഡി, പ്രത്യേകതകള്‍;
 
സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ സേവിങ്‌സ് ബാങ്ക് തുടങ്ങേണ്ട ആവിശ്യമില്ല.

Advertisment


ഉടനടിയുള്ള പേപ്പര്‍ രഹിത നടപടിക്രമങ്ങള്‍.


യുപിഐ ഇടപാട് വഴി തുക നിക്ഷേപിക്കാം.


പാന്‍, ആധാര്‍ എന്നിവ മാത്രം ഉപയോഗിച്ച് ഡോക്യുമെന്റേഷന്‍


24x7 സേവനം


1000 രൂപ മുതല്‍ സ്ഥിരനിക്ഷേപം നടത്താം


ആകര്‍ഷകമായ പലിശനിരക്കുകള്‍


സുരക്ഷിതമായ നിക്ഷേപം. നിക്ഷേപം നടത്തുന്ന തുകയ്ക്ക് ആനുപാതികമായി 5 ലക്ഷം രൂപവരെ ഡിഐസിജിസി ഇന്‍ഷുറന്‍സ്

 

 

Advertisment