സൗത്ത് ഇന്ത്യൻ ബാങ്കിന് 351 കോടി രൂപയുടെ റെക്കോഡ് അറ്റാദായം

New Update
south indian bank-2

കൊച്ചി: 2025-26 സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ 351.36 കോടി രൂപയുടെ റെക്കോഡ് അറ്റാദായം രേഖപ്പെടുത്തി സൗത്ത് ഇന്ത്യൻ ബാങ്ക്. മുൻ വർഷത്തെ സമാന പാദത്തെ അപേക്ഷിച്ച്‌ 8 ശതമാനമാണ് വർധനവ്. മുൻവർഷം ഇത് 324.69 കോടി രൂപയായിരുന്നു. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ മുന്‍ വര്‍ഷത്തെ 4.40 ശതമാനത്തില്‍ നിന്നും 147 പോയിന്റുകൾ കുറച്ച് 2.93 ശതമാനമാനത്തിലെത്തിച്ചു. അറ്റ നിഷ്‌ക്രിയ ആസ്തി 75 പോയിന്റുകൾ കുറച്ച് 1.31 ശതമാനത്തില്‍ നിന്നും 0.56 ശതമാനമാനത്തിലെത്തിക്കാനും ബാങ്കിനു കഴിഞ്ഞു. പലിശ ഇതര വരുമാനം 26 ശതമാനം വാർഷിക വളർച്ചയോടെ 515.73 കോടി രൂപയിലെത്തി. 

Advertisment

എഴുതിത്തള്ളലിനു പുറമെയുള്ള കിട്ടാകടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം 1005 പോയിന്റുകൾ വർധിച്ച് 81.29 ശതമാനവും, എഴുതിത്തള്ളൽ ഉൾപ്പെടുത്തിയുള്ള കിട്ടാകടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം 952 പോയിന്റുകൾ വർധിച്ച് 90.25 ശതമാനവുമായി. ആസ്തി വരുമാന അനുപാതത്തിൽ 1 ശതമാനത്തിന് മുകളിലുള്ള വളർച്ചയാണുള്ളത്. പുതിയ നിഷ്ക്രിയ ആസ്തികളുടെ നിരക്കിനെ സൂചിപ്പിക്കുന്ന സ്ലിപ്പേജ് അനുപാതം 15 പോയിന്റുകൾ കുറച്ച് 0.21 ശതമാനത്തിലെത്തിക്കാനും കഴിഞ്ഞു.

റീട്ടെയ്ല്‍ നിക്ഷേപങ്ങള്‍ 11 ശതമാനം വളർച്ചയോടെ 1,12,625 കോടി രൂപയിലെത്തി. പ്രവാസി (എൻ.ആർ.ഐ) നിക്ഷേപം 9 ശതമാനം വര്‍ധിച്ച് 33,195 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഈ കാലയളവിൽ 30,488 കോടി രൂപയായിരുന്നു. കാസ (CASA) നിക്ഷേപം 10 ശതമാനം വാർഷിക വളർച്ച നേടി (കറണ്ട് അക്കൗണ്ട് 11%, സേവിങ്സ് അക്കൗണ്ട് 10%). മൊത്ത വായ്പാ വിതരണം 9 ശതമാനം വളര്‍ച്ച കൈവരിച്ച്‌ 84,714 കോടി രൂപയിൽ നിന്നും 92,286 കോടി രൂപയായി. 

കോർപറേറ്റ് വിഭാഗം 9 ശതമാനം വാർഷിക വളർച്ചയോടെ 33,961 കോടി രൂപയിൽ നിന്നും 37,008 കോടി രൂപയിലെത്തി. എ അല്ലെങ്കിൽ അതിനു മുകളിൽ റേറ്റിംഗ് ഉള്ള കോർപ്പറേറ്റ്  വായ്പാ വിതരണം 3,825 കോടി രൂപ വർദ്ധിച്ച്  20,679 കോടിയിൽനിന്നും 24,503 കോടി രൂപയിലെത്തി. ബിസിനസ് വായ്പകൾ 4 ശതമാനം വളർച്ചയോടെ 13,424 കോടി രൂപയായി. സ്വർണ വായ്പകൾ 16,609 കോടി രൂപയിൽ നിന്ന് 18,845 കോടി രൂപയായി. 13 ശതമാനമാണ് വാർഷിക വളർച്ച. ഭവനവായ്പ 25 ശതമാനം വാർഷിക വളർച്ചയോടെ 8,849 കോടി രൂപയിലെത്തി. വാഹന വായ്പ 25 ശതമാനം വാർഷിക വളർച്ചയോടെ 2,288 കോടി രൂപയിലെത്തി.

Advertisment