ടാറ്റാ എഐജി മെഡികെയര്‍ സെലക്റ്റ് ഹെല്‍ത്ത് പ്ലാൻ അവതരിപ്പിച്ചു

New Update
tata aig

കൊച്ചി: ടാറ്റാ എഐജി ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനി തങ്ങളുടെ പുതുതലമുറ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയായ മെഡികെയര്‍ സെലക്റ്റ് വിപണിയിലവതരിപ്പിച്ചു.

Advertisment

ഒരു പോളിസി വര്‍ഷത്തില്‍ തന്നെ പരിരക്ഷാ തുക പരിധിയില്ലാതെ പുനസ്ഥാപിക്കാന്‍ സഹായിക്കുന്ന റിസ്റ്റോര്‍ ഇന്‍ഫിനിറ്റി പ്ലസ് ഫീച്ചർ, പോളിസി കാലാവധിക്കുള്ളിൽ ഒരു ക്ലെയിം പരിരക്ഷാ തുകയുടെ പരിധിയില്ലാതെ  അനുവദിക്കുന്ന ഇന്‍ഫിനിറ്റ് അഡ്വാന്‍റേജ്, പ്രസവ വേളയിലെ സങ്കീര്‍ണതകള്‍, നവജാത ശിശുവിന്‍റെ ആദ്യ വര്‍ഷത്തെ വാക്സിനേഷന്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള പരിചരണങ്ങള്‍ ലഭ്യമാക്കുന്ന മെറ്റേണിറ്റി കെയര്‍ എന്നിവയാണ് മെഡികെയര്‍ സെലക്റ്റിന്‍റെ മുഖ്യ സവിശേഷതകള്‍.


കൂടാതെ ദന്ത പരിചരണം, ടെലി കണ്‍സള്‍ട്ടേഷന്‍, കാഴ്ചാ പരിചരണം തുടങ്ങിയവ ഉള്‍പ്പെടെയുള്ള ഔട്ട് പേഷ്യന്‍റ് ചികില്‍സകള്‍ക്കു പരിചരണം ലഭിക്കുന്ന ഒപിഡി കെയര്‍ റൈഡര്‍, ശമ്പളക്കാരായ വ്യക്തികള്‍ക്കു പ്രീമിയത്തില്‍ 7.5 ശതമാനം ഇളവു ലഭിക്കുന്ന പ്രൊഫഷണല്‍ ബെനഫിറ്റ് എന്നിവയും ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം

ടാറ്റാ എഐജി തങ്ങളുടെ ആശുപത്രികളുടെ ശൃംഖല നിലവിലെ 11,500-ല്‍ നിന്ന് 2027 സാമ്പത്തിക വര്‍ഷത്തോടെ 14,000 ആയി ഉയര്‍ത്താനും ലക്ഷ്യമിടുന്നുണ്ട്. ഇക്കാലയളവില്‍ തങ്ങളുടെ ആരോഗ്യ ഇന്‍ഷൂറന്‍സിന്‍റെ 35 ശതമാനവും ചെറുകിട, ഇടത്തരം പട്ടണങ്ങളിൽ നിന്നായിരിക്കുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. നിലവിലിത് 26 ശതമാനമാണ്.


മൂല്യവും വൈവിധ്യവും സേവനങ്ങളും സംയോജിതമായി ലഭ്യമാക്കി  ഇക്കാലത്തെ ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ആരോഗ്യ സേവന ആവശ്യങ്ങള്‍ നിറവേറ്റുന്ന  അര്‍ത്ഥവത്തായ പരിരക്ഷയാണ് മെഡികെയര്‍ സെലക്റ്റ് ലഭ്യമാക്കുന്നതെന്ന് ടാറ്റാ എഐജി ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനി ചീഫ് അണ്ടര്‍റൈറ്റിങ് ആന്‍റ് ഡേറ്റാ സയന്‍സ് ഓഫിസര്‍ നീല്‍ ഛെദ്ദ പറഞ്ഞു. ചികില്‍സാ ചെലവുകള്‍ വര്‍ധിക്കുകയും പുതിയ ആരോഗ്യ സാഹചര്യങ്ങള്‍ ഉടലെടുക്കുകയും ചെയ്യുമ്പോള്‍ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും വിട്ടുവീഴ്ചകള്‍ ചെയ്യാതെ പരിരക്ഷയുമായി തുടരാന്‍ ഈ പദ്ധതി സഹായിക്കും.


 റീട്ടെയില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് മേഖലയിലെ തങ്ങളുടെ പദ്ധതികള്‍ കൂടുതലായി സ്വീകരിക്കപ്പെടുന്നതാണ് കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി കാണുന്നത്. കൂടുതല്‍ പ്രദേശങ്ങളിലേക്കും വിഭാഗങ്ങളിലേക്കും എത്താന്‍ ഈ പദ്ധതിയുടെ അവതരണം തങ്ങളെ സഹായിക്കും.  ഗുണമേന്‍മയുള്ള ആരോഗ്യ സേവനം ഇതിലൂടെ കൂടുതല്‍ പേര്‍ക്കു ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment