യെസ് ബാങ്കിന്‍റെ അറ്റാദായം 63 ശതമാനം ഉയര്‍ന്ന് 738 കോടി രൂപയിലെത്തി

New Update
ertyujhgr567uijyt6y7u8

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ നാലാം പാദത്തില്‍ യെസ് ബാങ്കിന്‍റെ അറ്റാദായം 63.3 ശതമാനം വാര്‍ഷിക വര്‍ധനവോടെ 738 കോടി രൂപയിലെത്തി.  2025 സാമ്പത്തിക വര്‍ഷത്തിലെ അറ്റാദായം 92.3 ശതമാനം വര്‍ധനവോടെ 2406 കോടി രൂപയിലും എത്തിയിട്ടുണ്ട്. 

Advertisment

2025 സാമ്പത്തിക വര്‍ഷത്തിലെ അറ്റ പലിശ മാര്‍ജിന്‍ 2.4 ശതമാനത്തിലും നാലാം പാദത്തിലെ അറ്റ പലിശ മാര്‍ജിന്‍ 2.5 ശതമാനത്തിലും ആണെന്നും പ്രവര്‍ത്തന ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക വര്‍ഷത്തിലെ പലിശ ഇതര വരുമാനം 14.5 ശതമാനം വര്‍ധിച്ച് 5857 കോടി രൂപയിലെത്തി.


യെസ് ബാങ്കിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ത്രൈമാസമായിരുന്നു കടന്നു പോയതെന്ന് യെസ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ പ്രശാന്ത് കുമാര്‍ പറഞ്ഞു. ആകെ നിഷ്ക്രിയ ആസ്തികളുടെ കാര്യത്തിലും അറ്റ നിഷ്ക്രിയ ആസ്തികളുടെ കാര്യത്തിലും യഥാക്രമം 1.6 ശതമാനവും 0.3 ശതമാനവും എന്ന നിലയില്‍ മെച്ചപ്പെടുത്തല്‍ വരുത്തിയിട്ടുണ്ട്.

ചരക്കു സേവന നികുതി ശേഖരണ സൗകര്യം ഏര്‍പ്പെടുത്തിയത് നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കള്‍ക്ക് വളരെ പ്രധാനപ്പെട്ട ഒരു സേവനം കൂടി ലഭ്യമാക്കുന്ന നീക്കമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Advertisment